ഇടമലക്കുടിയിലെ റേഷൻ തിരിമറി; പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച് കലക്ടർ

Published : Apr 27, 2026, 07:48 AM IST
Edamalakkudy

Synopsis

സംസ്ഥാനത്തെ ഏക ഗോത്രവർഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിൽ നടന്ന റേഷൻ തിരിമറിയിൽ ജില്ലാ കലക്ടർ പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചു. ഒന്നര വർഷത്തിനിടെ 65 ടൺ അരിയാണ് ഇവിടെ നിന്നും കാണാതായത്.

ഇടുക്കി: സംസ്ഥാനത്തെ ഏക ഗോത്രവർഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിൽ നടന്ന റേഷൻ തിരിമറിയിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച് ജില്ലാ കലക്ടർ. ഇടമലക്കുടിയിലെ റേഷൻ കടകളിൽ നിന്ന് 65 ടൺ അരിയാണ് ഒന്നര വർഷത്തിനിടെ കാണാതായത്. സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർമാൻ നേരിട്ടെത്തി ഇടമലക്കുടിയിൽ പരിശോധന നടത്തിയതിന് പിന്നാലെയാണ് ജില്ലാ ഭരണകൂടവും പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചത്. വിതരണക്കാരായ ഗിരിജൻ സർവീസ് സൊസൈറ്റിക്ക് തട്ടിപ്പിൽ പങ്കുണ്ടെന്ന് കണ്ടെത്തിയാൽ ലൈസൻസ് റദ്ദ് ചെയ്ത് ക്രിമിനൽ കേസെടുക്കും.

ഒരു മാസമായി ഇടമലക്കുടിയിൽ റേഷൻ ലഭിക്കുന്നില്ലെന്ന പരാതിയിൽ ദേവികുളം താലൂക്ക് സപ്ലൈ ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. പിന്നാലെ പരിശോധനയിൽ വീഴ്ച വരുത്തിയ രണ്ട് പൊതു വിതരണ വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. 2024 മുതൽ 26 വരെയുളള കാലയളവിൽ 70 ടൺ അരിയുൾപ്പെടെ സ്റ്റോക്കുണ്ടെന്ന കണക്ക് നിലനിൽക്കെ, ആകെ കണ്ടെത്താനായത് അഞ്ച് ടൺ അരി മാത്രമായിരുന്നു. പൂഴ്ത്തിയ ഭക്ഷ്യസാധനങ്ങൾ ആർക്കാണ് മറിച്ചുനൽകിയതെന്നോ, എങ്ങിനെ തിരിമറി നടത്തിയെന്നോ ഇനിയും കണ്ടെത്താനായിട്ടില്ല. ഇത് കണ്ടെത്തി നടപടി കടുപ്പിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുറ്റ്യാടിയിൽ കുട്ടികൾ ഉറങ്ങുന്ന കിടക്കയിൽ വിഷപ്പാമ്പ്, പരിശോധിച്ചപ്പോൾ വീടിന്റെ മറ്റ് മുറികളിൽ നിന്ന് പിടികൂടിയത് 5 വെള്ളിക്കെട്ടൻമാരെ
ഫ്ലാറ്റിലെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട സ്കൂട്ടറിനുള്ളിൽ നിന്ന് ചീറ്റുന്ന ശബ്ദം; ലൈറ്റിൻ്റെ ഉൾഭാഗത്ത് ചുരുണ്ടുകൂടി മൂർഖൻ!