ആലപ്പുഴയില്‍ മഴയിലും ശക്തമായ കാറ്റിലും വ്യാപക നാശം; വിളവെടുത്ത നെല്ലും നശിച്ചു

Published : Apr 20, 2020, 10:13 PM ISTUpdated : Apr 20, 2020, 10:16 PM IST
ആലപ്പുഴയില്‍ മഴയിലും ശക്തമായ കാറ്റിലും വ്യാപക നാശം; വിളവെടുത്ത നെല്ലും നശിച്ചു

Synopsis

100 ഏക്കർ വരുന്ന എരതോട് പാടശേഖരത്തിൽ വിളവെടുപ്പ് നടത്തി കൂട്ടിയിട്ടിരുന്ന നെല്ലും കനത്ത മഴയിൽ വെള്ളത്തിലായി

എടത്വ: ആലപ്പുഴ എടത്വയില്‍ കനത്ത മഴയിലും ശക്തമായ കാറ്റിലും വ്യാപക നാശം. വീയപുരം രണ്ടാം വാർഡിൽ നിഹാസ് മൻസിലിൽ ഇസ്മായിൽ കുഞ്ഞിൻറെ കടയുടെ മേൽക്കൂര തകർന്നു. 20ഓളം ചാക്ക് കാലിത്തീറ്റയും മറ്റ് സാധനങ്ങളും ശക്തമായ മഴയിൽ കുതിർന്ന് നശിച്ചു. 50000 രൂപ വിലയുള്ള ഫോട്ടോസ്റ്റാറ്റ് മെഷീനും മഴയിൽ നാശമായി.      

രണ്ടാം വാർഡിൽ അംഗനവാടിക്ക് സമീപം കണിയാംവേലിൽ ഗോപിയുടെ വീടിനു മുകളിലേക്ക് മരം വീണു. ഹരിപ്പാട് നിന്നെത്തിയ അഗ്നി രക്ഷാ യൂണിറ്റാണ് മരം വീടിന് മുകളിൽ നിന്ന് വെട്ടിമാറ്റിയത്. ആളപായം ഒന്നും സംഭവിച്ചില്ല. വീയപുരം കടപ്രാ റോഡിൽ എരതോട് സെൻറ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിക്ക് സമീപം വൈദ്യുതി ലൈനിലേക്ക് മരം കടപുഴകി വീണു. പരിസരത്ത് കാർഷിക ജോലികൾ നടക്കുന്നതിനാൽ റോഡിനോട് ചേർന്ന് ആളുകൾ കൂടിനിൽക്കുന്നുണ്ടായിരുന്നു. ആളുകൾ ഓടിമറിയതിനാൽ അപകടം ഒഴിവായി. 

Read more: ചക്ക വീണ് പടിക്കെട്ട് തകർന്നു; തർക്കം കയ്യാങ്കളിയായി, ഒടുവിൽ യുവാക്കൾക്ക് അയൽവാസിയുടെ വെട്ടേറ്റു

100 ഏക്കർ വരുന്ന എരതോട് പാടശേഖരത്തിൽ വിളവെടുപ്പ് നടത്തി കൂട്ടിയിട്ടിരുന്ന നെല്ലും കനത്ത മഴയിൽ വെള്ളത്തിലായി. നെല്ല് ഉണക്കുന്നതിനായി കർഷകർ മൂടി തുറന്നിരുന്നു. അപ്രതീക്ഷിത മഴയായിരുന്നതിനാൽ മിക്ക കർഷകരുടേയും നെല്ല് മഴയിൽ കുതിർന്നു.

Read more: എറണാകുളത്തുനിന്ന് റെയില്‍പാളത്തിലൂടെ കാസര്‍കോട്ടേക്ക്: ഫറൂഖില്‍ വച്ച് രണ്ട് പേര്‍ കസ്റ്റഡിയില്‍

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മൂന്നാറിൽ ഇറങ്ങിയ കടുവയും മൂന്ന് കുട്ടികളും; പ്രചരിക്കുന്നു ദൃശ്യങ്ങൾ ഛത്തീസ്ഗഡിൽ നിന്നുള്ളതെന്ന് വനംവകുപ്പ്
ദേശീയപാതയിൽ വട്ടപ്പാറ വയഡക്ടിൽ ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തിനശിച്ചു: യാത്രക്കാര്‍ പുറത്തിറങ്ങിയതിനാൽ അപകടം ഒഴിവായി