സ്ഥലം വില്‍പ്പനയുടെ പേരില്‍ രാജസ്ഥാന്‍ സ്വദേശിയെ വിളിച്ചുവരുത്തി മര്‍ദ്ദിച്ച് 30 ലക്ഷം കവര്‍ന്നു; എട്ട് പേര്‍ പിടിയില്‍

By Web TeamFirst Published Nov 28, 2019, 7:57 PM IST
Highlights

അടിമാലി സെന്റ് ജൂഡ് പള്ളി വികാരിയുടെ സ്ഥലം നല്കാമെന്ന് പറഞ്ഞ് തോക്കുപാറ സ്വദേശി മജീദ് മച്ചിപ്ലാവ് ചൂരക്കെടൽ റോഡിൽ ബേസിൽ എന്നിവർ ചേർന്ന് ദീപകിനെ വിളിച്ചു വരുത്തുകയും അപ്സരാ റോഡിൽ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് മർദിച്ച് 30 ലക്ഷം രൂപ തട്ടിയെടുക്കുകയുമായിരുന്നു.

ഇടുക്കി: രാജസ്ഥാൻ സ്വദേശിയും എറണാകുളത്തെ വ്യാപാരിയുമായ ദീപക്കfന് സ്ഥലം നല്കാമെന്ന് അറിയിച്ച് വിളിച്ചു വരുത്തി 30 ലക്ഷം രൂപാ കവർന്ന കേസിലെ എട്ട് പേരെ അടിമാലി പൊലീസ് പിടികൂടി. തട്ടിപ്പ് നടത്തിയ സംഘത്തിലെ രണ്ടു പേർ ഒളിവിലാണ്. എറണാകുളത്ത് കടവന്ത്രയിൽ കമ്പ്യൂട്ടർ പാർട്ട്സ് വ്യാപാരം നടത്തുന്ന രാജസ്ഥാൻ ബീക്കനിർ സ്വദേശി ദീപക്ക് മൂന്നാറിൽ സ്ഥലം വാങ്ങുന്നതിന് ഫൈസൽ, നൗഫൽ, ജോസ് എന്നീ ദല്ലാളന്മാരെ ഏർപ്പെടുത്തിയിരുന്നു.

അടിമാലി സെന്റ് ജൂഡ് പള്ളി വികാരിയുടെ സ്ഥലം നല്കാമെന്നു പറഞ്ഞ് തോക്കുപാറ സ്വദേശി മജീദ് മച്ചിപ്ലാവ് ചൂരക്കെടൽ റോഡിൽ ബേസിൽ എന്നിവർ ചേർന്ന് ദീപകിനെ വിളിച്ചു വരുത്തുകയും അപ്സരാ റോഡിൽ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് മർദിച്ച് 30 ലക്ഷം രൂപ തട്ടിയെടുക്കുകയുമായിരുന്നു.

ദീപക്ക്  പരാതി നല്കിയതിന്റെ അടിസ്ഥാനത്തിൽ പ്രതിയായ അടിമാലി ദീപ്തി നഗർ - കണിയാംകുടി ജോമോൻ, കല്ലാർകുട്ടി പുതിയ പാലം വെഴുക്കപ്പാറ രാജേഷ്, തോക്കു പാറ വലിയ പറമ്പിൽ മജീദ്, പൊളിഞ്ഞ പാലം ക്ലാക്കിയിൽ സജി, പറവൂർ കാഞ്ഞിരത്തിങ്കൽ ജോസ്, തിരുവനന്തപുരം കിളിമാനൂർ ചുട്ടയിൽ എ.കെ.മൻസിലിൽ ഫൈസൽ, കളമശേരി എടത്തല കല്ലേത്ത് നൗഫൽ എന്നിവരെ അടിമാലി പോലീസ് പിടികൂടി.

മജീദിന്റെ പക്കൽ നിന്നും 21. 25 ലക്ഷം രൂപാ കണ്ടെടുത്തതായി അടിമാലി സി.ഐ. പി.കെ.സാബു അറിയിച്ചു. കഴിഞ്ഞ 22-ാം തീയതിയാണ് സംഭവം ഉണ്ടായത്. കേസിലെ രണ്ടാം പ്രതി ബേസിലും, സണ്ണിയും ഒളിവിലാണ്. എഎസ്ഐ. സി.ആർ.സന്തോഷ്, സോണി, അശോകൻ, ജുഡി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

click me!