അനുരാധ മോഹന്റെ ആദ്യ കവിതാസമാഹാരമായ 'മഴപ്പന്തൽ' കാക്കനാട് റെക്കാ ക്ലബ്ബിൽ വെച്ച് പ്രകാശനം ചെയ്തു. കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകം യുവ സാഹിത്യകാരിയായ നിമ്‌നാ വിജയ് ആണ് പ്രകാശനം ചെയ്തത്.  

കാക്കനാട്: സോഷ്യല്‍ മീഡിയയുടെ കടന്നുവരവോടെ സാഹിത്യരംഗത്ത് പുതുപ്രതിഭകള്‍ക്ക് വലിയ അവസരം തുറന്നുകിട്ടിയെന്ന് യുവ സാഹിത്യകാരിയ നിമ്ന വിജയ്. കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച, അനുരാധ മോഹന്റെ ആദ്യ കവിതാസമാഹാരമായ മഴപ്പന്തൽ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. റെക്കാ ക്ലബ്ബ്, കാക്കനാട് വെച്ച് നടന്ന ചടങ്ങിൽ കഥാകൃത്ത് എം. പ്രമോദ് പുസ്തകം ഏറ്റുവാങ്ങി. കവി അരുൺ ഗാന്ധിഗ്രാം പുസ്തക പരിചയം നിർവഹിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചടങ്ങിൽ സാഹിത്യകാരന്മാരായ, ബിനോയ് പുലാക്കോട്, ഗോകുൽ ജയരാജൻ, അലോഷി, റിട്ടയർഡ് അസിസ്റ്റന്റ് കമ്മീഷണറും അഭിഭാഷകനുമായ ജയകുമാർ സി, മാധ്യമപ്രവർത്തകൻ വിപിൻ പാണപ്പുഴ എന്നിവർ പങ്കെടുത്തു. കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച ‘മഴപ്പന്തൽ’ സാഹിത്യപ്രേമികൾക്ക് പുതുമയുള്ള ഒരു വായനാനുഭവം സമ്മാനിക്കുന്ന കവിതാസമാഹാരമാണെന്ന് നിമ്ന കൂട്ടിച്ചേര്‍ത്തു. ഭൂതകാലത്തിലെ സ്മരണകളും വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളുമാണ് അനുരാധയുടെ കവിതകളുടെ കരുത്തെന്ന് കഥാകൃത്ത് എം പ്രമോദ് വിശേഷിപ്പിച്ചു.