ഒന്നും രണ്ടുമല്ല എട്ട് കുതിരകൾ, ഉദുമയിലെ ഇബ്രഹാമിന്റെ വീട്ടിൽ നിന്ന് ഉയരുന്നത് കുതിരക്കുളമ്പടികൾ

Published : Feb 15, 2022, 11:34 AM IST
ഒന്നും രണ്ടുമല്ല എട്ട് കുതിരകൾ, ഉദുമയിലെ ഇബ്രഹാമിന്റെ വീട്ടിൽ നിന്ന് ഉയരുന്നത് കുതിരക്കുളമ്പടികൾ

Synopsis

ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ മൈസൂരിലേക്ക് നടത്തിയ വിനോദയാത്രയിലാണ് കുതിരകളോട് കമ്പം തോന്നിയത്. പതിറ്റാണ്ടുകള്‍ക്കിപ്പുറം ആദ്യ കുതിരയെ സ്വന്തമാക്കിയത് 2014ല്‍.

കാസര്‍കോട്: ഉദുമയിലെ ഇബ്രാഹിമിന്‍റെ വീട്ടില്‍ നിന്ന് ഉയര്‍ന്ന് കേള്‍ക്കുന്നത് കുതിരക്കുളമ്പടികളാണ്. ഒന്നും രണ്ടുമല്ല എട്ട് കുതിരകളെയാണ് ഇബ്രാഹിം വളര്‍ത്തുന്നത്. ഉദുമ പാക്യാരയിലെ ഇബ്രാഹിമിന്‍റെ വീട്ടുവളപ്പിലെ കാഴ്ചയാണ് ഈ കുതിരകൾ. സല്‍മയും മാലിക്കും ജാക്കിയും സുല്‍ത്താനുമെല്ലാം ഓടിച്ചാടി നടക്കുന്നു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയതോടെയാണ് ഇബ്രാഹിം കുതിരകളെ അരുമകളാക്കിയത്.

ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ മൈസൂരിലേക്ക് നടത്തിയ വിനോദയാത്രയിലാണ് കുതിരകളോട് കമ്പം തോന്നിയത്. പതിറ്റാണ്ടുകള്‍ക്കിപ്പുറം ആദ്യ കുതിരയെ സ്വന്തമാക്കിയത് 2014ല്‍. ആദ്യം കുതിരയെ വാങ്ങിയത് ബാംഗ്ലൂരില്‍ നിന്ന്. ചെറു കുതിര ഇനമായ പോണിയായിരുന്നു അത്. പിന്നീട് മൈസൂരില്‍ നിന്നും രാജസ്ഥാനില്‍ നിന്നുമെല്ലാം കുതിരകളെ കൊണ്ടുവന്നു. ഇബ്രാഹിമിന്‍റെ മക്കളും കുതിര പരിപാലനത്തില്‍. പഴയ കുടുംബവീടിനോട് ചേര്‍ന്നുള്ള ഒന്നരയേക്കര്‍ സ്ഥലം കുതിരകൾക്ക് ഉല്ലസിക്കാനായി ഒഴിച്ചിട്ടിരിക്കുകയാണ് ഇബ്രാഹിം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'എക്സ്ട്രാ സ്മാ‌‌‍‌ർട്ട്' ആകാൻ വിഴിഞ്ഞം; ക്രൂയിസ് കപ്പലുകളും എത്തും, കടൽ നികത്തി ബർത്ത് നിർമിക്കും, ജനുവരിയിൽ റോഡ് തുറക്കും
കുത്തനെയിടിഞ്ഞ് റബ്ബർ വില, സീസണിലെ ഏറ്റവും കുറഞ്ഞ വില