കാസര്‍കോട് തൊട്ടിൽ കയര്‍ കഴുത്തിൽ കുരുങ്ങി എട്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു

Published : Dec 27, 2023, 07:26 PM IST
കാസര്‍കോട് തൊട്ടിൽ കയര്‍ കഴുത്തിൽ കുരുങ്ങി എട്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു

Synopsis

ഇന്ന് വൈകുന്നേരമാണ് തൊട്ടിലിന്റെ കയര്‍ കുട്ടിയുടെ കഴുത്തിൽ കുരുങ്ങിയത്

കാസർകോട്: തൊട്ടിൽ കയർ കഴുത്തിൽ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. കാസര്‍കോട് കുണ്ടംകുഴിയിലാണ് സംഭവം. കുണ്ടംകുഴി സ്വദേശി റഫീഖിന്റെയും ഭാര്യ സജ്‌നയുടെയും മകൾ ഷഹ്സ മറിയം ആണ് മരിച്ചത്. എട്ട് മാസം മാത്രമായിരുന്നു കുഞ്ഞിന്റെ പ്രായം. ഇന്ന് വൈകുന്നേരമാണ് തൊട്ടിലിന്റെ കയര്‍ കുട്ടിയുടെ കഴുത്തിൽ കുരുങ്ങിയത്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്

PREV
Read more Articles on
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
വാങ്ങിയിട്ട് ഒരു വർഷം മാത്രം, പ്രവർത്തിക്കുന്നതിനിടെ വാഷിംഗ് മെഷീനിൽ പുക, അഗ്നിബാധ