ഹൃതിക മോള്‍ക്ക് മുത്തശ്ശി കരൾ പകുത്തു നൽകും; സുമനസ്സുകളുടെ സഹായം തേടി കുടുംബം

Published : Aug 20, 2022, 07:30 PM ISTUpdated : Aug 20, 2022, 07:32 PM IST
ഹൃതിക മോള്‍ക്ക് മുത്തശ്ശി കരൾ പകുത്തു നൽകും;  സുമനസ്സുകളുടെ  സഹായം തേടി കുടുംബം

Synopsis

വെൽഡിങ് തൊഴിലാളിയാണ് ഹൃതികയുടെ പിതാവ് അഖിനേഷ്.  ഉള്ളതെല്ലാം വിറ്റു ഇതുവരെ പത്ത് ലക്ഷം രൂപയോളം ചികിത്സക്കായി ചെലവഴിച്ചു. ഇനി കരൾ മാറ്റ ശസ്ത്രകിയക്ക് 25 ലക്ഷം രൂപയോളം വേണ്ടി വരും. അക്കൌണ്ട് നമ്പർ 41118699828, ഐ എഫ് എസ് സി കോഡ് SBIN0070449. ഫോൺ: 9544080855, 7012268548.

മാവേലിക്കര : കരള്‍ രോഗ ബാധിതയായ എട്ടു മാസം പ്രായമുള്ള കൊച്ചുമകൾ ഹൃതികക്ക് മുത്തശ്ശി കരൾ പകുത്തു നൽകും. ശാസ്ത്രക്രിയക്കായി ചെലവ് വരുന്ന 25 ലക്ഷം രൂപയോളം കണ്ടെത്താൻ സുമനസ്സുകളുടെ സഹായം തേടി കുടുംബം. മാവേലിക്കര അറുന്നൂറ്റിമംഗലം തടത്തിൽ അഖിനേഷ് ഭവനം അഖിനേഷ് രാജ്, അർച്ചന ദമ്പതികളുടെ മകളായ ഹൃതിക എന്ന എട്ടു മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിന്റെ കരൾ മാറ്റ ശസ്ത്രക്രിയക്കായാണ് കുടുംബം  സഹായം തേടുന്നത്. ജനിച്ച് രണ്ടര മാസം മുതൽ കരൾ വീക്കത്തിന് ചികിത്സയിലാണ് ഹൃതിക. 

കരൾ വീക്കം മൂലം അനുഭവിക്കുന്ന വേദന ഒന്ന് പറയാന്‍ പോലും പ്രായമായിട്ടില്ലാത്ത ഹൃതികയുടെ ശാരീരിക ബുദ്ധിമുട്ടുകൾ വിവരിക്കാനാവുന്നതല്ല. കുഞ്ഞിന്‍റെ കരച്ചിലും ദുരവസ്ഥയും കണ്ട് അച്ഛനും അമ്മയും എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. അസുഖം തിരിച്ചറിഞ്ഞ അന്ന് മുതല് വിവിധ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും കരൾമാറ്റ ശസ്ത്രക്രിയ നടത്തിയാൽ മാത്രമേ കുഞ്ഞിനെ രക്ഷിക്കാനാകൂ എന്നാണ് ഡോക്ടമാർ പറയുന്നത്. തുടർന്ന് കുട്ടിയൂടെ അമ്മൂമ്മ അംബിക (54) സ്വന്തം പ്രായത്തെ പോലും അവഗണിച്ച് കരൾ പകുത്തു നൽകാൻ തയ്യാറാകുകയായിരുന്നു. 

വെൽഡിങ് തൊഴിലാളിയാണ് ഹൃതികയുടെ പിതാവ് അഖിനേഷ്.  ഉള്ളതെല്ലാം വിറ്റു ഇതുവരെ പത്ത് ലക്ഷം രൂപയോളം ചികിത്സക്കായി ചെലവഴിച്ചു. ഇനി കരൾ മാറ്റ ശസ്ത്രകിയക്ക് 25 ലക്ഷം രൂപയോളം വേണ്ടി വരും. തുടർചികിത്സ ഉൾപ്പെടെയുള്ള ചെലവിനായി ഭീമമായ തുക എങ്ങനെ കണ്ടെത്താനാകുമെന്ന ദുരിതത്തിലാണ് കുടുംബം സന്മനസുള്ളവരുടെ സഹായങ്ങൾ പ്രതീക്ഷിക്കുകയാണ്. ഹൃതികയുടെ പിതാവ് അഖിനേഷ് രാജിന്റെ പേരിൽ എസ് ബി ഐ കൊച്ചാലുംമൂട് ശാഖയിൽ അക്കൗണ്ട് ആരംഭിച്ചു. അക്കൌണ്ട് നമ്പർ 41118699828, ഐ എഫ് എസ് സി കോഡ് SBIN0070449. ഫോൺ: 9544080855, 7012268548. സുമനസ്സുകളുടെ സഹായത്താല്‍ മാത്രമേ മകളുടെ ജീവിന്‍ തിരിച്ച് പിടിക്കാനാവൂ എന്ന് അഖിനേഷും അര്‍ച്ചനയും പറയുന്നു.

Read More :  പ്രിയങ്കയുടെ 'കരളുറപ്പില്‍' രാജാലാലിന് പുതുജീവന്‍; ഏരിയാ സെക്രട്ടറിക്ക് കരള്‍ പകുത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തക

PREV
Read more Articles on
click me!

Recommended Stories

'ചേച്ചീ അമ്മ ഉണരുന്നില്ല', കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയപ്പോൾ 35കാരി കിടക്കയിൽ മരിച്ച നിലയിൽ, ഭർത്താവ് മിസ്സിംഗ്; അന്വേഷണം
ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു