
ഇടുക്കി: ഇടുക്കിയിലെ ആദിവാസി കോളനികളില്‍ ആത്മഹത്യയുടെ എണ്ണം വര്‍ദ്ധിക്കുന്നു. 30 ആദിവാസി കോളനികളിലായി രണ്ട് മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത് എട്ട് ആത്മഹത്യകളാണ്. അടുത്തിടെ അടിമാലി കോളനി, തട്ടേകണ്ണന്‍ കുടി, കുളമാന്‍കുഴി എന്നിവിടങ്ങളില്‍ തുടര്‍ച്ചയായി നാല് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ദേവികുളം താലൂക്കിലെ മറയൂര്‍, വട്ടവട, മാങ്കുളം പഞ്ചായത്തുകളിലും ആദിവാസി മേഖലകള്‍ കേന്ദ്രീകരിച്ച് ആത്മഹത്യ നടന്നു.
അടിമാലി കുളമാന്‍കുഴി ആദിവാസി കോളനിയില്‍ കഴിഞ്ഞ ദിവസം 17-കാരി വീടിനുള്ളില്‍ ജീവനൊടുക്കി. ഒപ്പം ആത്മഹത്യ ശ്രമിച്ച പെണ്‍കുട്ടി ചികില്‍സിയിലാണ്. സംഭവത്തില്‍ പോലീസ് അന്വേഷണ തുടരുകയാണ്. കൊരങ്ങണി മേഖലയില്‍ പിതാവും മകനും മരിച്ചു. മരണമടയുന്നതില്‍ കൂടുതലും സ്ത്രീകളും യുവാക്കളുമാണ്.
ജീവനൊടുക്കാന്‍ ശ്രമിച്ച് രക്ഷപ്പെട്ട അഞ്ചോളം കേസുകളും നിലവിലുണ്ട്. പല കുടികളിലും പുറംലോകത്തുള്ളവരുടെ കടന്നുകയറ്റം വര്‍ദ്ധിക്കുന്നത് ആദിവാസികളുടെ ജീവിത സാഹചര്യത്തിന് എതിരാകുന്നതായി ഊരുമൂപ്പന്‍മാര്‍ പറയുന്നു. ലഹരി ഉപയോഗവും കുടുംബകലഹങ്ങളുമാണ് ആത്മഹത്യയിലേക്ക് കടക്കുന്നതെന്ന് പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam