
കാസർകോട്: കൊങ്കൺ റെയിൽവേ പാതയിൽ മണ്ണിടിച്ചിൽ കാരണം ഇതുവരെ റദ്ദാക്കിയത് എട്ട് ട്രെയിനുകൾ. തിരുവനന്തപുരം- നിസ്സാമുദ്ദീൻ എക്സ്പ്രസ്, തിരുവനന്തപുരം –മുംബൈ നേത്രാവതി എക്സ്പ്രസ്, ഓഖ- എറണാകുളം എക്സ്പ്രസ്, മുംബൈ- എറണാകുളം തുരന്തോ എക്സ്പ്രസ് എന്നിവയുൾപ്പെടെയാണ് റദ്ദാക്കിയത്.
കൊങ്കൺ വഴി പേകേണ്ട 14 ട്രെയിനുകൾ പാലക്കാട് - പോതന്നൂർ റൂട്ടിൽ വഴിതിരിച്ച് വിട്ടിട്ടുണ്ട്. മുംബൈയിൽ നിന്ന് മംഗലാപുരത്തേക്കുളള ട്രെയിനുകൾ സുറത് കല്ലിൽ യാത്ര അവസാനിപ്പിക്കും. മംഗലാപുരത്ത് നിന്ന് മുംബൈയിലേക്കുളള ട്രെയിനുകളെല്ലാം സുറത് കല്ലിൽ നിന്നാവും യാത്ര തുടങ്ങുക. മംഗലാപുരം – മുംബൈ പാതയിൽ നാല് ട്രെയിനുകളാണ് ഭാഗീകമായി റദ്ദാക്കിയത്. മൈസൂർ പാതയിലെ മണ്ണിടിച്ചിൽ കാരണം കണ്ണൂർ - യശ്വന്ത്പുർ എക്സ്പ്രസ് ഉൾപ്പടെ 10 ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ടെന്നും പാലക്കാട് റെയിൽവെ ഡിവിഷൻ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam