Latest Videos

പകുത്ത് കിട്ടിയ കരളുമായി ജീവിക്കാന്‍ റിതിക മോള്‍ക്ക് സുമനസ്സുകളുടെ സഹായം വേണം

By Web TeamFirst Published Jul 12, 2021, 10:24 PM IST
Highlights

റിതികയ്ക്ക് സഹായമെത്തിക്കാനുള്ള അക്കൗണ്ട് നമ്പര്‍ 38737634371 ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ, മൂന്നാര്‍ ബ്രാഞ്ച്. IFSC നമ്പര്‍ SBIN0070135. റിതകയുടെ പിതാവിന്‍റെ ഫോണ്‍ നമ്പര്‍: 8281273816

ഇടുക്കി: അമ്മ പകുത്തു നല്‍കിയ കരളുമായി ജീവിതലേക്ക് മടങ്ങി വന്ന റിതിക മോള്‍ക്ക് മുന്നോട്ടുള്ള ജീവിതത്തിന് കനിവ് വറ്റാത്ത മനസ്സുകളുടെ സഹായം വേണം. നിര്‍ധന കുടുംബത്തിലെ അംഗമായ എട്ടു വയസ്സുകാരി റിതിക കരള്‍മാറ്റ ശസ്തക്രിയയ്ക്കു ശേഷം എറണാകുളം മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സ തുടരുകയാണ്. കരളിള്‍ ഗുരുതരമായ രോഗം ബാധിച്ച് ജീവന്‍ തന്നെ അപകടത്തിലായതോടെ കെ.ഡി.എച്ച്.പി കമ്പനി പള്ളിവാസല്‍ എസ്റ്റേറ്റിലെ ആത്തുക്കാടിലെ തോട്ടം തൊഴിലാളിയായ അമ്മ രാജേശ്വരി മകള്‍ക്ക് കരള്‍ പകുത്തു നല്‍കി.

കൂലപ്പണിക്കാരനായ സെല്‍വകുമാര്‍ ആണ് റിതികയുടെ പിതാവ്. ശസ്ത്രക്രിയയ്ക്ക് വിധേയയായതോടെ ജോലിക്ക് പോകുവാന്‍ വയ്യാത്ത നിലയിലാണ് റിതികയുടെ മാതാവ്. മൂന്നു കുട്ടികളാണ് ഇവര്‍ക്കുള്ളത്. രണ്ടാമത്തെ മകളായ റിതികയ്ക്കു വേണ്ടി ഇതുവരെ ഇരുപതു ലക്ഷത്തിലധികം രൂപയാണ് ഇതു വരെ ചിലവായിട്ടുള്ളത്. സുമനസ്സുള്ള ചിലരുടെ സഹായത്തോടെയാണ് തുടര്‍ ചികിത്സയ്ക്കുള്ള പണം കണ്ടെത്തി വരുന്നത്. 

മറ്റു വരുമാന മാര്‍ഗ്ഗങ്ങളൊന്നുമില്ലാത്ത അവസ്ഥയില്‍ നിസ്സഹായരായ മാതാപിതാക്കള്‍ക്ക് തങ്ങളുടെ കുഞ്ഞു മകളെ രക്ഷിക്കണമെന്ന ആഗ്രഹം മാത്രമാണ് ഇപ്പോഴുള്ളത്. ആര്‍ദ്രതയുള്ള മനസ്സുകളുടെ കനിവില്‍ റിതികയുടെ ജീവിതത്തിന് വെളിച്ചം ലഭിക്കും എന്നു തന്നെയാണ് മാതാപിതാക്കള്‍ പ്രതീക്ഷിക്കുന്നത്. റിതികയ്ക്ക് സഹായമെത്തിക്കാനുള്ള അക്കൗണ്ട് നമ്പര്‍ 38737634371 ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ, മൂന്നാര്‍ ബ്രാഞ്ച്. IFSC നമ്പര്‍ SBIN0070135. റിതികയുടെ പിതാവിന്‍റെ ഫോണ്‍ നമ്പര്‍: 8281273816

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!