കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം ഓവുചാലില്‍ അജ്ഞാത മൃതദേഹം

Published : Jul 12, 2021, 08:26 PM IST
കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം ഓവുചാലില്‍ അജ്ഞാത മൃതദേഹം

Synopsis

 മൃതദേഹം തിരിച്ചറിയാനാവാത്ത വിധത്തില്‍ അഴുകിയതിനാല്‍ മരിച്ചത് ആണാണോ പെണ്ണാണോ എന്ന് കണ്ടെത്താനായിട്ടില്ല.

കോഴിക്കോട്:  കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം ഓവുചാലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. എട്ടാം വാര്‍ഡിന് പിന്നിലുള്ള ഓവുചാലിലാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിയാനാവാത്ത വിധത്തില്‍ അഴുകിയതിനാല്‍ മരിച്ചത് ആണാണോ പെണ്ണാണോ എന്ന് കണ്ടെത്താനായിട്ടില്ല.

സാധാരണ ആളുകള്‍ എത്തിപ്പെടാത്ത ഭാഗത്താണ് മൃതദേഹം കിടന്നിരുന്നത്. വാര്‍ഡില്‍ ചികിത്സയിലുള്ള ആള്‍ക്ക് കൂട്ടിരിക്കുന്ന വ്യക്തി മാലിന്യം ഒഴിവാക്കാന്‍ പോയപ്പോഴാണ് മൃതദേഹം കണ്ടത്. സംഭവത്തിൽ മെഡിക്കൽ കോളേജ് പോലിസ് അന്വേഷണം തുടങ്ങി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒളിത്താവളത്തിൽ നിന്ന് പൊക്കി, തൃശൂർ നഗരത്തിലെ പെൺവാണിഭ കേന്ദ്രത്തിലെ കൊലപാതകത്തിൽ സ്ത്രീകൾക്ക് പിന്നാലെ മുഖ്യപ്രതി നൂർ ആലത്തെ അസമിൽ നിന്ന് പിടികൂടി
സൂപ്പർ മാർക്കറ്റ് ഉടമയായ സ്ത്രീ ഒറ്റനിമിഷത്തിൽ ഞെട്ടിപ്പോയി, രാവിലെ പാഞ്ഞുകയറി കാട്ടുപന്നി, ഇറങ്ങിയോടിയിട്ടും ആക്രമിച്ചു; ഒടുവിൽ വെടിവെച്ചുകൊന്നു