ഏലപ്പാറ പഞ്ചായത്ത് സെക്രട്ടറി 10000 രൂപ കൈക്കൂലി വാങ്ങുന്നതിടെ പിടിയിൽ

Published : Dec 12, 2022, 05:15 PM ISTUpdated : Dec 12, 2022, 11:00 PM IST
ഏലപ്പാറ പഞ്ചായത്ത് സെക്രട്ടറി 10000 രൂപ കൈക്കൂലി വാങ്ങുന്നതിടെ പിടിയിൽ

Synopsis

  ഏലപ്പാറ പഞ്ചായത്ത് സെക്രട്ടറി കൈക്കൂലി വാങ്ങുന്നതിടെ പിടിയിൽ. 

ഇടുക്കി: എലപ്പാറ ഗ്രാമപഞ്ചായത്തിലെ കരാറുകാരിയില്‍ നിന്നും പതിനായിരം രൂപ കൈക്കുലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറി വിജിലന്സ് പിടിയില്‍. വിജിലന്സ് ഇടുക്കി ഡിവൈഎസ്പിക്ക് ലഭിച്ച പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. കമ്യൂണിറ്റിഹാളിന്‍റെ അറ്റകുറ്റപണിയുടെ ബില്ലുമാറാനായാണ് സെക്രട്ടറി ഹാരിസ് ഖാന‍് കൈക്കൂലി ആവശ്യപെട്ടത്.  നാലരലക്ഷം രൂപയുടെ ബില്ലാണ് സെക്രട്ടറിയായ ഹാരിസ്‍ ഖാന്‍ എഴുമാസമായി ഒപ്പിടാതെ വെച്ചത്. ഒപ്പിട്ട് മാറി നല്‍കാന്‍ പതിനായിരം രൂപ വേണമെന്നായിരുന്നു കരാരുകാരിയോടുള്ള സെക്രട്ടറിയുടെ ആവശ്യം. 

ഇന്ന് രാവിലെയും പണം നല്‍കാതെ ബില്ല് മാറില്ലെന്ന് സെക്രട്ടറി ഉറപ്പിച്ച് പറഞ്ഞതോടെ പരാതിക്കാരി വിജിലന‍്സ് ഇടുക്കി ഡിവൈഎസ്പിയെ സമീപിച്ചു. തുടര്‍ന്ന് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ ശ്രമമാണ് ഹാരിസ് ഖാനെ പിടികൂടന്നതിലെത്തിച്ചത്. വിജിലന്സ് സംഘത്തിന്‍രെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മുന്നുമണിയോട പഞ്ചായത്ത് ഓഫീസില്‍വെച്ച് പരാതിക്കാരി പണം കൈമാറി. ഇതിനിടെയാണ് അറസ്റ്റ് ചെയ്തത്. ഹാരിസ് ഖാനെ മൂവാറ്റുപുഴ വിജിലന‍്സ് കോടതിയില്‍ ഹാജരാക്കും. ഇയാള് കൈക്കൂലി വാങ്ങി നിര്‍മ്മാണ പ്രവര്‍ത്തികളില്‍ വിട്ടുവീഴ്ച്ച ചെയ്തിട്ടുണ്ടെന്നും വിജിലന്സിന് സംശയമുണ്ട്.ഇതെകുറിച്ചും വരും ദിവസങ്ങളില്‍ അന്വേഷണമുണ്ടാകും.

Read more;  അട്ടപ്പാടി മധു കൊലക്കേസ്: സീൻ മഹസറിൽ പ്രധാനപ്പെട്ട പല കാര്യങ്ങളും വിട്ടു പോയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ

തൊടുപുഴ: ഇടുക്കിയില്‍ കുരങ്ങുകളിലും കാട്ടുപന്നികളിലും കാണപ്പെടുന്ന പേന്‍ പെരുകുന്നു. നെടുങ്കണ്ടത്ത് പേനിന്റെ കടിയേറ്റ 30 പേര്‍ ചികിത്സ തേടി. വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ താമസിയ്ക്കുന്നവര്‍ക്കാണ് പേനിന്റെ കടിയേറ്റത്. നെടുങ്കണ്ടം പഞ്ചായത്തിലെ പൊന്നാമല മേഖലയിലാണ് പേനിന്റെ ആക്രമണം രൂക്ഷമായിരിക്കുന്നത്. വന പ്രദേശത്തോട് ചേര്‍ന്ന കുരുമുളക് തോട്ടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും കുട്ടികള്‍ക്കുമാണ് കടിയേറ്റത്. പലർക്കും ശരീരമാസകലം മുറിവുണ്ടായിട്ടുണ്ട്.

പേനിന്റെ കടിയേറ്റ ഭാഗം ചുവന്ന് തടിയ്ക്കുകയും ഒരാഴ്ചയോളം അസഹ്യമായ ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്യും. ആക്രമണം രൂക്ഷമായ മേഖലയില്‍ പട്ടം കോളനി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി. പേന്‍ കടിയേറ്റവരുടെ വിവരങ്ങളും ആരോഗ്യ സ്ഥിതിയും ശേഖരിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്

PREV
Read more Articles on
click me!

Recommended Stories

ആഘോഷ രാവുകൾ എത്തി! കനകക്കുന്നിൽ പുഷ്പമേളയും ലൈറ്റ് ഷോയും; തീയതി കുറിച്ചോളൂ, ഡിസംബർ 23
പിറന്നാൾ ആഘോഷത്തിന് ബന്ധുവീട്ടിലെത്തി; ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം