വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ, മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം 

Published : May 03, 2024, 10:24 PM IST
വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ, മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം 

Synopsis

വീടിനുള്ളിൽ നിന്ന് ദുർഗന്ധം  വമിക്കുന്നതായി വാർഡ് മെമ്പർ പൊലീസ് സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത് 

പത്തനംതിട്ട : പെരുമ്പെട്ടിയിൽ വൃദ്ധദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെങ്ങാറമല സ്വദേശികളായ ഹൈദ്രോസ് (90), ഖുൽസു ബീവി (85) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കമുണ്ട്. വീടിനുള്ളിൽ നിന്ന് ദുർഗന്ധം  വമിക്കുന്നതായി വാർഡ് മെമ്പർ പൊലീസ് സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഹൈദ്രോസ്  ആക്രിപെറുക്കി വിറ്റാണ് ജീവിക്കുന്നത്. ദമ്പതികൾക്ക് മക്കൾ ഇല്ല. 

 

 

 

PREV
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു