
തൃപ്പൂണിത്തുറ: മുൻവൈരാഗ്യത്തെ തുടർന്ന് യുവാവിനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച വയോധികൻ പോലീസിന്റെ പിടിയിലായി. കൊല്ലം കൊട്ടാരക്കര സ്വദേശിയായ ജോസഫ് (70) ആണ് അറസ്റ്റിലായത്. തിരുവനന്തപുരം സ്വദേശിയായ പ്രിൻസ് എന്ന യുവാവിനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രിൻസ് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
തൃപ്പൂണിത്തുറ അത്തം നഗറിൽ കളിപ്പാട്ടക്കച്ചവടത്തിനായി എത്തിയതായിരുന്നു പ്രിൻസ്. കുറ്റിമുല്ല പൂക്കൾ വിൽക്കാനെത്തിയ ജോസഫ് സ്റ്റാച്യൂ ജംഗ്ഷന് സമീപമുള്ള കൃഷ്ണ ഗ്ലാസ് ഹൗസിന് മുൻവശത്തുവെച്ച് പ്രിൻസിനെ ആക്രമിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ മരട് പോലീസ് സ്റ്റേഷനിലെ നൈറ്റ് പട്രോളിംഗ് സംഘത്തിന്റെ സഹായത്തോടെ ഹിൽപാലസ് പോലീസാണ് പ്രതിയായ ജോസഫിനെ പിടികൂടിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam