കൊല്ലത്ത് പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു

Published : Jun 01, 2025, 09:08 PM IST
കൊല്ലത്ത് പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു

Synopsis

കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിലും കാറ്റിലുമാണ് പ്രദേശത്തെ വൈദ്യുതി തൂണുകൾ ഒടിഞ്ഞു വീണത്

കൊല്ലം: കുണ്ടറയിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു. പെരുമ്പുഴ സ്വദേശി ഗോപാലകൃഷ്ണപിള്ളയാണ് മരിച്ചത്. വീടിന് സമീപം പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേൽക്കുകയായിരുന്നു. രക്ഷിക്കാൻ ശ്രമിച്ച മകൾ അശ്വതിക്കും ഷോക്കറ്റു.

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മകളുടെ ആരോഗ്യനില തൃപ്തികരമാണ്. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിലും കാറ്റിലുമാണ് പ്രദേശത്തെ വൈദ്യുതി തൂണുകൾ ഒടിഞ്ഞു വീണത്. പൊട്ടിക്കിടന്ന കമ്പിയിൽ വൈദ്യുതി പ്രവഹിച്ച് അപകടമുണ്ടായത് എങ്ങനെയാണെന്ന് പരിശോധിച്ചു വരികയാണ്.

PREV
Read more Articles on
click me!

Recommended Stories

ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി
പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം