
പാലക്കാട്: ഒറ്റപ്പാലം പാലപ്പുറത്ത് വയോധികനെ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലപ്പുറം വിവേഴ്സ് കോളനിയിൽ 75 കാരനായ പഴനി അപ്പനാണ് മരിച്ചത്. രണ്ട് ദിവസത്തെ പഴക്കം തോന്നിക്കുന്ന മൃതദേഹം പുറത്തെടുത്തു. കഴിഞ്ഞ പതിനഞ്ചാം തീയതി മുതൽ ഇയാളെ കാണാതായിരുന്നു. പഴനിയപ്പനും ഭാര്യയും മാത്രമാണ് വീട്ടിൽ താമസം ഉണ്ടായിരുന്നത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ കിണറിന് സമീപത്ത് നിന്നും ദുർഗന്ധം അനുഭവപ്പെട്ടതോടെയാണ് പ്രദേശവാസികൾ കിണറിൽ തെരഞ്ഞത്. വീട്ടുമുറ്റത്ത് ആൾമറയുള്ള കിണറിലാണ് മൃതദേഹം കണ്ടത്. ഉടനെ ഫയർഫോഴ്സിനെ വിവരം അറിയിച്ച് ഒറ്റപ്പാലം പൊലീസും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam