റോഡ് മുറിച്ചുകടക്കവേ ടോറസ് ലോറിയിടിച്ചു, കാൽനടയാത്രക്കാരിയായ വൃദ്ധക്ക് ദാരുണാന്ത്യം; സംഭവസ്ഥലത്ത് തന്നെ മരണം

Published : Mar 21, 2023, 12:29 PM IST
റോഡ് മുറിച്ചുകടക്കവേ ടോറസ് ലോറിയിടിച്ചു, കാൽനടയാത്രക്കാരിയായ വൃദ്ധക്ക് ദാരുണാന്ത്യം; സംഭവസ്ഥലത്ത് തന്നെ മരണം

Synopsis

ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ എതിരെ വന്ന ടോറസ് ലോറി ഇടിക്കുകയായിരുന്നു. 

തൃശൂർ: ചേറ്റുവ ചുള്ളിപ്പടിയിൽ ടോറസ് ലോറിയിടിച്ച് കാൽനടയാത്രക്കാരിയായ വൃദ്ധക്ക് ദാരുണാന്ത്യം. ചുള്ളിപ്പടി സ്വദേശി രായംമരയ്ക്കാർ വീട്ടിൽ അബ്ദുള്ളക്കുട്ടിയുടെ ഭാര്യ 60 വയസുള്ള ആമിനയാണ് മരിച്ചത്. ഇന്നു രാവിലെ  ചുള്ളിപ്പടി സെന്ററിലായിരുന്നു അപകടം. ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ എതിരെ വന്ന ടോറസ് ലോറി ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം ഏങ്ങണ്ടിയൂർ എം.ഐ മിഷൻ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വാടാനപ്പള്ളി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

വാതിൽ അടക്കാതെ ബസ് വേഗതയിൽ പാഞ്ഞു, എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ മടങ്ങിയ വിദ്യാർഥി റോഡിൽ തെറിച്ചുവീണ് അപകടം

PREV
click me!

Recommended Stories

സ്ഥലം മാറ്റം ലഭിച്ച് ആലുവയിൽ എത്തിയത് രണ്ടാഴ്ച മുമ്പ്, പെരിയാറിൽ കുളിക്കാനിറങ്ങിയപ്പോൾ യുവാവ് മുങ്ങിമരിച്ചു
ആലുവ റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ കുഴഞ്ഞുവീണ് യുവാവ് മരിച്ചു