വീട്ടിൽ അതിക്രമിച്ച് കയറി, വയോധികയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് മുഖംമൂടി സംഘം; കത്രിക ഉപയോഗിച്ച് വയോധികയുടെ സ്വർണ്ണവള മുറിച്ചെടുത്തു

Published : Dec 23, 2025, 01:28 PM IST
Gold Theft

Synopsis

 ഇന്നലെ രാത്രിയായിരുന്നു സംഭവം. അമ്പലപ്പടിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന ചന്ദ്രമതിയുടെ സ്വർണ്ണാഭരണങ്ങളാണ് മൂന്നംഗ സംഘം കവർന്നത്.

മലപ്പുറം: മലപ്പുറം വണ്ടൂരിൽ വീട്ടിൽ അതിക്രമിച്ച് കയറി മോഷണം. വയോധികയുടെ സ്വർണ്ണാഭരണങ്ങൾ കവർന്നു. അമ്പലപ്പടിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന ചന്ദ്രമതിയുടെ സ്വർണ്ണാഭരണങ്ങളാണ് മൂന്നംഗ സംഘം കവർന്നത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘം വീടിനുള്ളിൽ അതിക്രമിച്ച് കയറി മുളകുപൊടി വിതറി കൈയിൽ ധരിച്ചിരുന്ന ഏകദേശം രണ്ട് പവറോളം തൂക്കമുള്ള സ്വർണ്ണവള മൽപ്പിടുത്തത്തിനിടെ കത്രിക ഉപയോഗിച്ച് മുറിച്ചെടുക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൊലീസ് സ്റ്റേഷനിൽ പരാതി നൽകി മടങ്ങും വഴി യുവതിയെയും മകളെയും കുത്തിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ; റിമാൻ്റ് ചെയ്തു
എല്ലാം പരിഗണിക്കും, പാലാ ഭരണം പിടിക്കാൻ എൽഡിഎഫ് പുളിക്കകണ്ടം കുടുംബവുമായി ചർച്ച നടത്തി, തീരുമാനമറിയിക്കാതെ കുടുംബം