ബസ്സിൽ നിന്നും ഇറങ്ങി മുന്നോട്ട് നടന്നു; അതേ ബസ് ശരീരത്തിലൂടെ കയറി വയോധികയ്ക്ക് ദാരുണാന്ത്യം, സംഭവം കോട്ടയത്ത്

Published : Mar 09, 2025, 01:21 PM IST
ബസ്സിൽ നിന്നും ഇറങ്ങി മുന്നോട്ട് നടന്നു; അതേ ബസ് ശരീരത്തിലൂടെ കയറി വയോധികയ്ക്ക് ദാരുണാന്ത്യം, സംഭവം കോട്ടയത്ത്

Synopsis

അന്നമ്മ യാത്ര ചെയ്ത ബസ് തന്നെയാണ് ഇടിച്ചിത്. ബസിൽ നിന്ന് ഇറങ്ങി മുന്നോട്ട് നടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ബസ് ഇടിച്ചതിനെ തുടർന്ന് റോഡിൽ വീണ അന്നമ്മയുടെ ശരീരത്തിൽ കൂടി ടയർ കയറി ഇറങ്ങി. 

കോട്ടയം: കോട്ടയം ചിങ്ങവനത്ത് ബസ് ഇടിച്ച് വയോധിക മരിച്ചു. നെല്ലിക്കൽ സ്വദേശി അന്നമ്മ കുര്യാക്കോസാണ് മരിച്ചത്. രാവിലെ എട്ടരയക്ക് ചിങ്ങവനം റെയിൽവേ മേൽപ്പാലത്തിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. അന്നമ്മ യാത്ര ചെയ്ത ബസ് തന്നെയാണ് ഇടിച്ചിത്. ബസിൽ നിന്ന് ഇറങ്ങി മുന്നോട്ട് നടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ബസ് ഇടിച്ചതിനെ തുടർന്ന് റോഡിൽ വീണ അന്നമ്മയുടെ ശരീരത്തിൽ കൂടി ടയർ കയറി ഇറങ്ങി. നാട്ടുകാരെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും. 

ഈരാറ്റുപേട്ടയിൽ ഗോഡൗണിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തി, ജലറ്റിൻ സ്റ്റിക്കുകളും ഇലക്ട്രിക് ഡിറ്റനേറ്ററും പിടിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു
രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്