സംസ്ഥാനത്തെ അനധികൃത പാറമടകളിലേക്ക് എത്തിക്കുന്നതിനു വേണ്ടിയാണ് ജലാറ്റിൻ സ്റ്റിക്കുകൾ ഗോഡൗണിൽ സൂക്ഷിച്ചിരുന്നത്.  

കോട്ടയം : ജലാറ്റിൻ സ്റ്റിക്കും ഇലക്ട്രിക് ഡിറ്റനേറ്ററും കണ്ടെത്തി. കോട്ടയം ഈരാറ്റുപേട്ടയിൽ ജലറ്റിന് സ്റ്റിക്കുകളും ഇലക്ട്രിക് ഡിറ്റനേറ്ററും കണ്ടെത്തി. കുഴിവേലി ഭാഗത്ത് ഒരു ഗോഡൗണിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. ഇന്നലെ കട്ടപ്പനയ്ക്കടുത്ത് പുളിയൻമലയിൽ ജലാറ്റിൻ സ്റ്റിക്കുമായി പിടിയിലായ ഷിബിലിയെ ചോദ്യം ചെയ്തതിനെ തുടർന്നാണ് ഈരാറ്റുപേട്ടയിൽ പരിശോധന നടത്തിയത്. സംസ്ഥാനത്തെ അനധികൃത പാറമടകളിലേക്ക് എത്തിക്കുന്നതിനു വേണ്ടിയാണ് ജലാറ്റിൻ സ്റ്റിക്കുകൾ ഗോഡൗണിൽ സൂക്ഷിച്ചിരുന്നത്. 

വനിത ഹോസ്റ്റൽ മുറിയിലെ ചാർജർ, തുറന്നപ്പോൾ അകത്തൊരു സ്ലോട്ട്; യുവതിക്ക് തോന്നിയ സംശയം സത്യമായി, ഉടമ അറസ്റ്റിൽ

YouTube video player