കടകശ്ശേരിയിൽ വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി, സംഭവം കൊലപാതകമെന്ന് സംശയിച്ച് പൊലീസ്

Published : Apr 14, 2026, 02:14 AM IST
Police investigation at the house in Kadakassery where an elderly woman was found dead.

Synopsis

തൃശ്ശൂർ കടകശ്ശേരിയിൽ 70-കാരിയായ സഫിയയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതും ശരീരത്തിൽ മുറിവുകളുള്ളതും കൊലപാതകമെന്ന സംശയത്തിലേക്ക് വിരൽചൂണ്ടുന്നു. മകൾ വീട്ടിലില്ലാതിരുന്ന സമയത്താണ് സംഭവം നടന്നത്.

തൃശ്ശൂർ: കടകശ്ശേരിയിൽ വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയിച്ച് പൊലീസ്. 70 കാരിയായ സഫിയയാണ് മരിച്ചത്. സഫിയയുടെ സ്വർണം നഷ്ടമായി. ഇതാണ് കൊലപാതകമെന്ന സംശയത്തിന് ഇട നൽകുന്നത്. ഇന്നലെ രാത്രിയാണ് സഫിയയെ കടകശ്ശേരിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മകൾക്കൊപ്പമായിരുന്നു സഫിയ താമസിച്ചിരുന്നത്. മകൾ ഇന്നലെ ഭർത്താവിന്‍റെ വീട്ടിൽ പോയിരുന്നു. മകളില്ലാത്തപ്പോൾ സഫിയ ബന്ധു വീട്ടിലേക്ക് പോവുകയാണ് പതിവ്. ഇന്നലെ രാത്രി വൈകിയും സഫിയ എത്താതായതോടെ ബന്ധുക്കൾ അന്വേഷിച്ച് വീട്ടിലെത്തി. അപ്പോഴാണ് മരിച്ച നിലയിൽ കാണുന്നത്.മൂക്കിൽ നിന്ന് രക്തം ഒലിക്കുന്നുണ്ടായിരുന്നു.

ശരീരത്തിൽ മുറിവുകളും ഉണ്ടായിരുന്നു. സഫിയ ധരിച്ചിരുന്ന ആഭരണങ്ങൾ നഷ്ടമായതായും ബന്ധുക്കൾക്ക് മനസിലായി. ഇതോടെയാണ് കൊലപാതകമെന്ന സംശയം ബലപ്പെട്ടത്. ഡോഗ് സ്ക്വാഡും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തി. തൃശ്ശൂർ കടകശ്ശേരിയിൽ വീടിനുള്ളിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയിച്ച് പൊലീസ്. മരിച്ച സഫിയയുടെ സ്വർണ്ണം നഷ്ടപ്പെട്ടതായി കുടുംബം പരാതി ഉയർത്തിയതോടെയാണ് മോഷണശ്രമത്തിനിടെ ഉണ്ടായ കൊലപാതകം എന്ന സാധ്യത പോലീസ് പരിശോധിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കള്ളനെ പിടിക്കാൻ വച്ച ക്യാമറ കള്ളൻ കൊണ്ടുപോയി, കാണാതായത് 10 ലക്ഷത്തിന് കെൽട്രോൺ സ്ഥാപിച്ച 7 ക്യാമറകൾ
കാർ കൊച്ചിയിലെ വീട്ടിലുണ്ട്, മലപ്പുറത്തുനിന്നും കോഴിക്കോട്ടുനിന്നും പെട്രോൾ ബിൽ വീട്ടിലെത്തും, പണം നൽകാതെ പെട്രോൾ പമ്പുകളെ പറ്റിച്ച് മുങ്ങുന്നു