അടുക്കള വാതിലിനടുത്ത് നിന്ന് ഫോണിൽ സംസാരിക്കവേ ഓടി വന്ന് ആക്രമിച്ചു, കൈകൊണ്ട് തടുത്തു; ഹരിപ്പാട് തെരുവുനായ ആക്രമണത്തിൽ വയോധികക്ക് പരിക്ക്

Published : Sep 23, 2025, 04:23 PM IST
Stray Dog attack

Synopsis

ഹരിപ്പാട് കണ്ടല്ലൂരിൽ വീടിന് സമീപം നിന്ന 69-കാരിയായ ഓമനക്ക് നേരെ  തെരുവ് നായയുടെ ആക്രമണം.വീടിന്റെ അടുക്കള വാതിലിനു സമീപം ഫോൺ ചെയ്തുകൊണ്ടു നിന്ന ഓമനയെ ഓടി വന്ന നായ ആക്രമിക്കുകയായിരുന്നു. ഇവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ഹരിപ്പാട്: വയോധികയ്ക്ക് തെരുവ് നായയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റു. കണ്ടല്ലൂർ പുതിയവിള ഓണമ്പള്ളി ജങ്ഷനു സമീപം ചാലുംമാട്ടേൽ ചിറയിൽ ഓമന(69)യ്ക്കാണ് നായയുടെ കടിയേറ്റത്. വീടിന്റെ അടുക്കള വാതിലിനു സമീപം ഫോൺ ചെയ്തുകൊണ്ടു നിന്ന ഓമനയെ ഓടി വന്ന നായ ആക്രമിക്കുകയായിരുന്നു. പ്രതിരോധിക്കാൻ ശ്രമിച്ച ഇവരുടെ കൈത്തണ്ടയ്ക്കും വിരലുകൾക്കും കാലിനും കടിയേറ്റു. മുതുകുളം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ഓമനയ്ക്ക് പ്രതിരോധ കുത്തിവെയ്പ്പും പ്രാഥമിക ചികിത്സയും നൽകി. പിന്നീട്, ഇവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ട തർക്കം, പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച് സ്കൂൾ വിദ്യാർഥികൾ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു
തീരുമാനം അപ്രതീക്ഷിതം, ജനങ്ങളോടൊപ്പം വികസന പ്രവർത്തനം ഏറ്റെടുത്ത് മുന്നോ‌ട്ട് പോകും: ആശാ നാഥ്