പട്ടാപ്പകൽ വീട്ടിൽക്കയറി കഴുത്തിൽ കത്തിവച്ച് മോഷണം, സിസിടിവിക്ക് മുന്നിൽ വിജയാഹ്ലാദ പ്രകടനം, പ്രതിയെ പൊക്കി

Published : Jun 08, 2026, 08:59 AM IST
theft case arrest

Synopsis

പാലക്കാട് കോഴിപ്പാറയിൽ വൃദ്ധയെ കത്തിമുനയിൽ നിർത്തി മോഷണം നടത്തിയ പ്രതിയെ പോലീസ് പിടികൂടി. സ്ഥിരം കുറ്റവാളിയായ റോബിൻ, മോഷണശേഷം സിസിടിവി ക്യാമറയ്ക്ക് മുന്നിൽ വിജയാഹ്ലാദം പ്രകടിപ്പിച്ചത് അന്വേഷണത്തിൽ നിർണായകമായി.

പാലക്കാട്‌ : കോഴിപ്പാറയിൽ പട്ടാപ്പകൽ വീട്ടിൽക്കയറി വൃദ്ധയുടെ കഴുത്തിൽ കത്തിവച്ച് മോഷണം, മോഷണത്തിന് ശേഷം വീട്ടിലെ സിസിടിവി ക്യാമറയ്ക്ക് മുന്നിൽ വിജയാഹ്ലാദ പ്രകടനവും നടത്തിയ പ്രതിയെ കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടി. സ്ഥിരം കുറ്റവാളിയായ റോബിൻ എന്ന 23കാരനാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് കയ്യിൽ ഗ്ലൌസും മാസ്ക്കും ധരിച്ചെത്തിയ പ്രതി കമലാ മേരി എന്ന 70 വയസുകാരിയുടെ വീട്ടിലെത്തി ഇവരുടെ കഴുത്തിൽ കത്തി വെച്ച് മോഷണം നടത്തിയത്.

രണ്ട് പോക്സോ കേസുകളിൽ പ്രതിയാണ് റോബിൻ. രണ്ടാമത്തെ പോക്സോ കേസിൽ പുറത്തിറങ്ങി 15 ദിവസത്തിന് ശേഷമാണ് അടുത്ത കുറ്റകൃത്യം നടത്തിയത്. വീട്ടിൽ അതിക്രമിച്ചു കയറി വൃദ്ധയുടെ വായ പൊത്തിപ്പിടിച്ച ശേഷം കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. ഭയന്നുപോയ വൃദ്ധയെ ശുചിമുറിയിൽ പൂട്ടിയിട്ട ശേഷമായിരുന്നു കവർച്ച. നിലവിളിക്കാൻ പോലുമാകാത്തവണ്ണം വൃദ്ധ അവശതയിലുമായി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. 

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ശിവസൂര്യയുടെ കൊലപാതകത്തിൽ എല്ലാ പ്രതികളും പിടിയിൽ, കൊലയ്ക്ക് കാരണം ഒന്നര വർഷം മുമ്പ് പ്രതികളുമായി ടർഫിലുണ്ടായ തർക്കം
മാരുതി ആൾട്ടോ കാറിലെത്തിയവരെ പിന്തുടർന്ന് പൊലീസ്, എല്ലാം കിട്ടിയ ചില വിവരത്തിന്റെ അടിസ്ഥാനത്തിൽ, പിടിച്ചത് രണ്ടര കിലോ കഞ്ചാവ്