വൃദ്ധയുടെ വീട് മണ്ണുമാന്തിയന്ത്രം കൊണ്ട് ഇടിച്ചുനിരത്തി, വസ്ത്രങ്ങളടക്കം മണ്ണിനടിയിൽ, സഹോദരപുത്രനെതിരെ കേസ്

Published : Oct 21, 2023, 06:33 PM IST
 വൃദ്ധയുടെ വീട് മണ്ണുമാന്തിയന്ത്രം കൊണ്ട് ഇടിച്ചുനിരത്തി, വസ്ത്രങ്ങളടക്കം മണ്ണിനടിയിൽ, സഹോദരപുത്രനെതിരെ കേസ്

Synopsis

ഇനി എന്നെ കൊല്ലാനും അവന്‍ മടിക്കില്ലെന്നും അത്രക്ക് ദ്രോഹമാണ് കഴിഞ്ഞ ഒമ്പതുവര്‍ഷമായി സഹോദരന്‍റെ മകനും ഭാര്യയും തന്നോട് കാണിക്കുന്നതെന്നും ലീല പറഞ്ഞു.

കൊച്ചി: കുടുംബ വഴക്കിനെ തുടർന്ന് വൃദ്ധയുടെ വീട് മണ്ണ് മാന്തിയന്ത്രം ഉപയാഗിച്ച് ഇടിച്ച് നിരത്തി. എറണാകുളം വടക്കൻ പറവൂർ പെരുമ്പടന്ന വാടപ്പിള്ളി പറമ്പിൽ ലീല താമസിച്ചിരുന്ന വീടാണ് ഇവരുടെ സഹോദരന്‍റെ മകന്‍  ഇടിച്ച് നിരത്തിയത്. സംഭവത്തില്‍ ലീലയുടെ പരാതിയില്‍ സഹോദരന്‍റെ മകൻ രമേശിനെതിരെ പൊലീസ് കേസെടുത്തു.

രണ്ടു ദിവസം മുമ്പ് നടന്ന സംഭവത്തില്‍ ഇന്നാണ് ലീല പൊലീസില്‍ പരാതി നല്‍കിയത്. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. വസ്ത്രങ്ങളും വീട്ടു സാധനങ്ങളും ഉള്‍പ്പെടെ വീട്ടിനുള്ളില്‍ ഇരിക്കെയാണ് ഇടിച്ചുനിരത്തലുണ്ടായത്. ലീല പുറത്തുപോയ സമയത്താണ് സംഭവം. മണ്ണ് മാന്തിയന്ത്രം കൊണ്ടുവന്ന് വീട് ഇടിച്ചുനിരത്തുകയായിരുന്നു. പൂര്‍ണമായും തകര്‍ന്ന വീടിന് സമീപത്തിരുന്നാണ് ലീല കഴിഞ്ഞ ദിവസം ഉറങ്ങിയത്. അവിവാഹിതയായ ലീലക്ക് കയറികിടക്കാന്‍ മറ്റു സ്ഥലമില്ല. ഇനി എന്നെ കൊല്ലാനും അവന്‍ മടിക്കില്ലെന്നും അത്രക്ക് ദ്രോഹമാണ് കഴിഞ്ഞ ഒമ്പതുവര്‍ഷമായി സഹോദരന്‍റെ മകനും ഭാര്യയും തന്നോട് കാണിക്കുന്നതെന്നും ലീല പറഞ്ഞു.  രണ്ടു ദിവസമായി വസ്ത്രം പോലും മാറാനായിട്ടില്ല. കുളിക്കാന്‍ പോലും സൗകര്യമില്ലാത്ത അവസ്ഥയാണ്. തകര്‍ന്ന വീടിനോട് ചാരിയിരുന്നാണ് ഇന്നലെ ഉറങ്ങിയത്. കയറികിടക്കാന്‍ പോലും സ്ഥലമില്ലാതായെന്നും ലീല പറഞ്ഞു.

ലീലയുടെ തറവാട് വീടാണ് തകര്‍ത്തത്. സംരക്ഷിക്കാമെന്ന ധാരണയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ലീല വീട് സഹോദരന്‍ ശിവന്‍റെ പേരിലേക്ക് മാറ്റി നല്‍കിയത്. രണ്ടു വര്‍ഷം മുമ്പ് ശിവന്‍ മരിച്ചു. ഇതോടെ ഉടമസ്ഥാവകാശം മകന്‍ രമേശനായി. തുടര്‍ന്ന് ലീലയെ വീട്ടില്‍നിന്ന് പുറത്താക്കാന്‍ നിരന്തര ശ്രമങ്ങളുണ്ടായെന്നാണ് പരാതി. ഇതിനൊടുവിലായാണിപ്പോള്‍ വീട് ഇടിച്ചുനിരത്തുന്ന സംഭവം നടന്നത്. സഹോദരന് വീട് നല്‍കിയെങ്കിലും തറവാട് വീടായതിനാല്‍ തന്നെ ലീലക്ക് അവിടെ താമസിക്കാന്‍ അവകാശമുണ്ടായിരിക്കെയാണ് ഇത്തരമൊരു സംഭവമുണ്ടായത്.
മാത്യു കുഴൽനാടന് ധനവകുപ്പിന്‍റെ കത്ത് ; വീണ വിജയന്‍ നികുതി അടച്ചെന്ന് സര്‍ക്കാർ, മറുപടി എത്ര തുക എന്ന് പറയാതെ

 

PREV
Read more Articles on
click me!

Recommended Stories

ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു, പൂർണമായി തകർന്ന് ഓട്ടോ, 16കാരിയടക്കം 3 പേർക്ക് ദാരുണാന്ത്യം
പാലക്കാട് കോൺഗ്രസ് നേതാവിൻ്റെ വീടിന് നേരെ ആക്രമണം; ഒരാളുടെ കണ്ണിന് ഗുരുതര പരിക്ക്, പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ്