മട്ടന്നൂരില്‍ തെരഞ്ഞെടുപ്പ് പോരിന് അരങ്ങൊരുങ്ങി; ആദ്യ പത്രിക നല്‍കിയത് ബിജെപി , വോട്ടെടുപ്പ് ഓഗസ്റ്റ് 20ന്

Published : Jul 30, 2022, 07:43 PM IST
മട്ടന്നൂരില്‍ തെരഞ്ഞെടുപ്പ് പോരിന് അരങ്ങൊരുങ്ങി; ആദ്യ പത്രിക നല്‍കിയത് ബിജെപി , വോട്ടെടുപ്പ് ഓഗസ്റ്റ് 20ന്

Synopsis

മട്ടന്നൂർ ടൗൺ വാർഡിലേക്ക് മൽസരിക്കുന്ന ബിജെപി സ്ഥാനാർഥി എ  മധുസൂദനൻ ഉപവരണാധികാരി പി വി നിഷ മുമ്പാകെ പത്രിക നൽകി. ഓഗസ്റ്റ് 20ന് രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് തെരഞ്ഞെടുപ്പ് നടക്കുക. ആകെ  35 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

കണ്ണൂര്‍: മട്ടന്നൂർ നഗരസഭ (Mattannur Municipality) തെരഞ്ഞെടുപ്പിനായി സ്ഥാനാർത്ഥികൾ പത്രിക നൽകി തുടങ്ങി. ബിജെപി സ്ഥാനാർത്ഥിയാണ് ആദ്യ പത്രിക സമർപ്പിച്ചത്. മട്ടന്നൂർ ടൗൺ വാർഡിലേക്ക് മൽസരിക്കുന്ന ബിജെപി സ്ഥാനാർഥി എ  മധുസൂദനൻ ഉപവരണാധികാരി പി വി നിഷ മുമ്പാകെ പത്രിക നൽകി. ഓഗസ്റ്റ് 20ന് രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് തെരഞ്ഞെടുപ്പ് നടക്കുക. ആകെ  35 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഓഗസ്റ്റ് രണ്ട് വരെ നാമനിർദ്ദേശം സമർപ്പിക്കാം. വോട്ടെണ്ണൽ ഓഗസ്റ്റ് 22 ന് നടക്കും. 17,185 പുരുഷന്മാരും 19,060 സ്ത്രീകളും രണ്ട് ട്രാൻസ്‌ജെൻഡറുകളുമടക്കം 36,247 വോട്ടർമാരാണ് മട്ടന്നൂർ നഗരസഭയിലുള്ളത്. 2020ൽ മറ്റ് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുമ്പോൾ മട്ടന്നൂർ നഗരസഭയുടെ കാലാവധി കഴിഞ്ഞിരുന്നില്ല.  നിലവിലെ നഗരസഭ കൗൺസിലിന്റെ കാലാവധി സെപ്റ്റംബർ 10 നാണ് അവസാനിക്കുക. 1991ലാണ് മട്ടന്നൂരിനെ ആദ്യം നഗരസഭയായി ഉയർത്തിയത്.

എന്നാൽ അതേ വർഷം ഭരണം മാറി വന്ന യുഡിഎഫ്. സർക്കാർ മട്ടന്നൂരിനെ വീണ്ടും പഞ്ചായത്താക്കി മാറ്റി. ഇതിനെതിരെ എൽഡിഎഫ് ഹൈക്കോടതിയെ സമീപിച്ചു. 1992ൽ മട്ടന്നൂരിന് നഗരസഭാ പദവി തിരിച്ചു നൽകുകയായിരുന്നു. ജീവനക്കാരുടെ അഭാവവും മറ്റും മൂലം വർഷങ്ങളോളം നഗരസഭയായി പ്രവർത്തിച്ചിരുന്നില്ല. സ്പെഷ്യൽ ഓഫീസറുടെ കീഴിലായിരുന്നു ഭരണം. 1997ലാണ് പിന്നീട് തിരഞ്ഞെടുപ്പ് നടന്നത്. തുടക്കം തൊട്ട് മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് വ്യത്യസ്തമായാണ് അന്നു മുതൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.

'ലീഗ് കൊടി പാകിസ്ഥാനിൽ കൊണ്ടുപോയി കെട്ടാൻ കോൺഗ്രസ് നേതാവ് ആക്രോശിച്ചില്ലേ?'; വർഗീയ അതിപ്രസരമെന്ന് റിയാസ്

ഇടതുപക്ഷത്തിന് ഏറെ സ്വാധീനമുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെട്ട മട്ടന്നൂര്‍ നഗരസഭയില്‍ 2017ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 35 വാര്‍ഡില്‍ 28 സീറ്റുമായി എല്‍ഡിഎഫ് ഭരണത്തുടര്‍ച്ച നേടിയപ്പോള്‍ ഏഴ് സീറ്റ് യുഡിഎഫ് നേടി. സിപിഎമ്മിന് 25, സി പി ഐ, ഐഎൻഎൽ, ജനതാദൾ എന്നിവർക്ക് ഒന്നു വീതവും സീറ്റുകളാണ് കിട്ടിയത്. കോൺഗ്രസ് നാല്, ലീഗ് മൂന്ന് എന്നിങ്ങനെയായിരുന്നു യുഡിഎഫ് കക്ഷി നില. രൂപീകരിച്ച ശേഷം കഴിഞ്ഞ അഞ്ചു തവണയും എൽഡിഎഫ് വൻ വിജയം നേടിയ നഗരസഭയാണ് മട്ടന്നൂർ. 2017 ലെ തെരഞ്ഞെടുപ്പിൽ ഒൻപതു വാർഡുകളിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തിയിരുന്നു എന്നതും ശ്രദ്ധേയമാണ്.  

PREV
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി