' ടെച്ച് വെട്ടി'നിടെ ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞുവീണു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

By Web TeamFirst Published Nov 3, 2018, 9:00 PM IST
Highlights

വൈദ്യുതി ലൈനുകളിലേക്ക് ചാഞ്ഞ് കിടക്കുന്ന മരച്ചില്ലകള്‍ വെട്ടുന്നതിനിടെ ( ടെച്ച് വെട്ട് )  വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണു. തൊഴിലാളികളും യാത്രക്കാരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പൂച്ചാക്കല്‍ ജെട്ടിക്ക് സമീപം പ്രധാന റോഡിനോടു ചേര്‍ന്ന വളവില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. ഇവിടെ നിന്നിരുന്ന ഇരുമ്പ് പോസ്റ്റാണ് ഒടിഞ്ഞ് വീണത്. 

പൂച്ചാക്കല്‍: വൈദ്യുതി ലൈനുകളിലേക്ക് ചാഞ്ഞ് കിടക്കുന്ന മരച്ചില്ലകള്‍ വെട്ടുന്നതിനിടെ ( ടെച്ച് വെട്ട് )  വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണു. തൊഴിലാളികളും യാത്രക്കാരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പൂച്ചാക്കല്‍ ജെട്ടിക്ക് സമീപം പ്രധാന റോഡിനോടു ചേര്‍ന്ന വളവില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. ഇവിടെ നിന്നിരുന്ന ഇരുമ്പ് പോസ്റ്റാണ് ഒടിഞ്ഞ് വീണത്. 

കാഴ്ചയില്‍ പോസ്റ്റ് ഒടിയുമെന്ന പ്രതീക്ഷ ആര്‍ക്കും ഉണ്ടായിരുന്നില്ല. ടെച്ച് വെട്ടിനിടെ ചെറിയ മരച്ചില്ലകള്‍ ലൈനില്‍ വീണിരുന്നു.  ഇതാകട്ടെ അത്ര ഭാരമുള്ളതല്ലായിരുന്നു. എന്നാല്‍ തൊഴിലാളികള്‍ പോസ്റ്റിന് സമീപത്തെ മരച്ചില്ലകള്‍ വെട്ടുന്നതിനിടെയാണ് പോസ്റ്റ് റോഡിലേയ്ക്ക് മറിഞ്ഞ് വീണത്.  

വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ യാത്ര ചെയ്യുന്ന വഴിയിലാണ് പോസ്റ്റ് നിന്നിരുന്നത്. പോസ്റ്റിന്റ മണ്ണിനോട് ചേര്‍ന്ന ഭാഗം ദ്രവിച്ചതാണ് ഒടിയാന്‍ കാരണം. ഒടിഞ്ഞ പോസ്റ്റില്‍ നിന്നും മൂന്നു ഭാഗത്തേയ്ക്കും പോയിരുന്ന ലൈന്‍ കമ്പികളെല്ലാം പൊട്ടിവീണു. കൂടുതല്‍ തൊഴിലാളികളെത്തി പകരം പോസ്റ്റ് സ്ഥാപിച്ച് ലൈന്‍ വലിച്ച് വൈകീട്ടോടെ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു.

click me!