
തൃശൂർ: തൃശൂർ ഓട്ടുപാറ ടൗണിൽ നിർത്തിയിട്ട ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു. ഓട്ടുപാറ ഫയർസ്റ്റേഷന് 50 മീറ്റർ അകലെയായിരുന്നു തീ പിടുത്തമുണ്ടായത്. ഓട്ടുപാറ കളപ്പുരയ്ക്കൽ കെ ജി റോബിന്റെ ഉടമസ്ഥതയിലുള്ള ടൈലോസ് എന്ന കമ്പനിയുടെ സ്കൂട്ടറാണ് കത്തിയത്. ഏറെ തിരക്കുള്ള പാതയോരത്ത് കത്തിക്കൊണ്ടിരുന്ന സ്കൂട്ടറിൽ നിന്ന് പൊട്ടിത്തെറി ഉണ്ടായതോടെ നാട്ടുകാർ പരിഭ്രാന്തരായി.
ഉടൻ തന്നെ ഫയർഫോഴ്സ് എത്തി തീയണച്ചതിനാൽ മറ്റിടങ്ങളിലേക്ക് തീ പടർന്നില്ല. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു പൊട്ടിത്തെറിച്ചത്. സ്കൂട്ടർ ആളിക്കത്തുന്നതിന്‍റെ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. അപകടത്തിന്‍റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam