കുട്ടികളുടെ പഠനം മുടങ്ങില്ല: കാരപ്പുഴ ജലസേചന പദ്ധതി പ്രദേശത്തെ കോളനിയില്‍ വൈദ്യുതി എത്തിക്കും

By Web TeamFirst Published Jun 15, 2020, 7:22 PM IST
Highlights

വയനാട്ടിലെ കാരപ്പുഴ ജലസേചന പദ്ധതി പ്രദേശത്ത് താമസിക്കുന്ന ആദിവാസി കുട്ടികള്‍ക്ക് പഠിക്കാന്‍ വൈദ്യുതി എത്തിക്കുമെന്ന് ജില്ലാ ഭരണകൂടം. വൈദ്യുതി എത്തിക്കാന്‍ സന്നദ്ധത അറിയിച്ച് കോളനിക്ക് സമീപത്തെ റിസോര്‍ട്ട് ഗ്രൂപ്പും രംഗത്തെത്തി. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ജില്ലാ ഭരണകൂടത്തിന്റെ ഇടപെടല്‍.

കല്‍പ്പറ്റ: വയനാട്ടിലെ കാരപ്പുഴ ജലസേചന പദ്ധതി പ്രദേശത്ത് താമസിക്കുന്ന ആദിവാസി കുട്ടികള്‍ക്ക് പഠിക്കാന്‍ വൈദ്യുതി എത്തിക്കുമെന്ന് ജില്ലാ ഭരണകൂടം. വൈദ്യുതി എത്തിക്കാന്‍ സന്നദ്ധത അറിയിച്ച് കോളനിക്ക് സമീപത്തെ റിസോര്‍ട്ട് ഗ്രൂപ്പും രംഗത്തെത്തി. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ജില്ലാ ഭരണകൂടത്തിന്റെ ഇടപെടല്‍.

കാരാപ്പുഴ ജലസേചന പദ്ധതിക്കായി ഏറ്റെടുത്ത ഭൂമിയിലെ രണ്ട് കോളനികളിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് വൈദ്യുതി ഇല്ലാത്തതിനാല്‍ പഠനം മുടങ്ങുന്നത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോഴും 50 ഓളം കുട്ടികള്‍ക്ക് പഠിക്കാന്‍ സൗകര്യം ഇല്ലെന്ന വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.  ഇതേ തടര്‍ന്ന് വേണ്ട നടപടി എടുക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.കോളനികളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍  കൂടുതല്‍ ടെലിവിഷന്‍ സെറ്റുകള്‍ എത്തിക്കും.

'ഇവിടെ വൈദ്യുതി ഇല്ല, പഠിക്കാൻ സൗകര്യങ്ങളൊന്നുമില്ല'; ഓൺലൈൻ ക്ലാസ് നഷ്ടമായി നിരവധി വിദ്യാർത്ഥികൾ...

കോളനിക്ക് സമീപത്തെ റിസോര്‍ട്ട്‌സ് ഗ്രൂപ്പ് വൈദ്യുതി നല്‍കാന്‍ സന്നദ്ധത അറിയിച്ചു.മുട്ടില്‍ പഞ്ചായത്തിലെ പത്ത്, പതിനൊന്ന് വാര്‍ഡുകളിലായാണ് കോളനികളുള്ളത്.ജില്ലയില്‍ ആകെ 9000ല്‍ അധികം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് വഴിയില്ലെന്നാണ് കണക്കുകള്‍. ഇവര്‍ക്കായി 1131 പൊതു പഠന കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

click me!