കാട്ടാനയുടെ ആക്രമണം; കോതമംഗലത്ത് കെഎസ്ഇബി താത്കാലിക ജീവനക്കാരന് പരുക്കേറ്റു

Published : Jul 15, 2021, 08:25 PM ISTUpdated : Jul 15, 2021, 09:37 PM IST
കാട്ടാനയുടെ ആക്രമണം; കോതമംഗലത്ത് കെഎസ്ഇബി താത്കാലിക ജീവനക്കാരന് പരുക്കേറ്റു

Synopsis

നേര്യമംഗലം സ്വദേശി ദീപുവിനെയാണ് കാട്ടാന ആക്രമിച്ചത്. കുട്ടിയാനയെയുമായി റോഡ് മുറിച്ച കടക്കുകയായിരുന്ന തള്ളയാനയാണ് ആക്രമിച്ചത്.

 

കൊച്ചി: കോതമംഗലം-ഇടമലയാറിൽ കെഎസ്ഇബി താത്കാലിക ജീവനക്കാരന് കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റു. നേര്യമംഗലം സ്വദേശി ദീപുവിനെയാണ് കാട്ടാന ആക്രമിച്ചത്. വീട്ടിൽ നിന്ന് ജോലിക്കായി ഇടമലയാർ ഓഫീസിലേക്ക് ബൈക്കിൽ പോകുമ്പോൾ വടാട്ടുപാറയ്ക്കും ഇടമലയാറിനുമിടയിൽ വച്ചാണ് ആനയുടെ ആക്രമണം ഉണ്ടായത്. കുട്ടിയാനയെയുമായി റോഡ് മുറിച്ച കടക്കുകയായിരുന്ന തള്ളയാനയാണ് ആക്രമിച്ചത്. ദീപുവിന്‍റെ കാലിനും നടുവിനും പരുക്കേറ്റു. ആക്രമണത്തിൽ ഇയാളുടെ ബൈക്കിന് കേടുപാടുകൾ സംഭവിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി