പെരുമ്പിലാവില്‍ നന്തിലത്ത് ഗോപാലകൃഷ്ണൻ ഇടഞ്ഞു, സംഭവം ആനയുടെ മുന്നിൽ നിൽക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ

Published : Jan 14, 2024, 08:56 PM IST
പെരുമ്പിലാവില്‍ നന്തിലത്ത് ഗോപാലകൃഷ്ണൻ ഇടഞ്ഞു, സംഭവം ആനയുടെ മുന്നിൽ നിൽക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ

Synopsis

പരുക്കേറ്റവരെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കുന്നംകുളം മലങ്കര ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പെരുമ്പിലാവ്: പരുവക്കുന്ന് ഫെസ്റ്റില്‍ രണ്ടു ടീമുകള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ആനയിടഞ്ഞു. കൊമ്പന്‍ നന്തിലത്ത് ഗോപാലകൃഷ്ണനാണ് ഇടഞ്ഞത്. കൂട്ടിയെഴുന്നള്ളിപ്പിനിടെ രണ്ട് ക്ലബ്ബുകള്‍ തമ്മില്‍ ആനയുടെ മുന്‍പില്‍ നില്‍ക്കുന്നതിനെ ചൊല്ലി ഉണ്ടായ സംഘര്‍ഷത്തിനിടെയാണ് ആന ഇടഞ്ഞതെന്ന് പൊലീസ് പറഞ്ഞു.

സംഘര്‍ഷത്തില്‍ പെരുമ്പിലാവ് ചേലില്‍ വീട്ടില്‍ നിസാമുദ്ദീന്‍(21), അക്കിക്കാവ് കോട്ടമേല്‍ വീട്ടില്‍ പ്രഫുല്‍ദേവ്(28), ആക്കിക്കാവ് മുന്നോടി പറമ്പില്‍ വീട്ടില്‍ റാഷിദ്(20) എന്നിവര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കുന്നംകുളം മലങ്കര ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി. ആരുടെയും പരിക്ക് ഗുരുതരമല്ല.

 


 

PREV
Read more Articles on
click me!

Recommended Stories

മദ്യലഹരിയിൽ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥനും പൊലീസിനും നേരെ ആക്രമണം; കൊല്ലത്ത് മൂന്ന് യുവാക്കൾ അറസ്റ്റിൽ
തെരഞ്ഞെടുപ്പ് പ്രമാണിച്ച് രണ്ട് ദിവസം ഡ്രൈ ഡേ; സാഹചര്യം മുതലാക്കി അനധികൃത മദ്യവിൽപ്പന, കയ്യോടെ പൊക്കി പൊലീസ്