കാട്ടാന കിണറ്റില്‍; രക്ഷപ്പെടുത്തേണ്ടെന്ന് നാട്ടുകാര്‍, പ്രതിസന്ധിയിലായി വനംവകുപ്പും ഫയര്‍ഫോഴ്സും

By Web TeamFirst Published Jun 26, 2019, 11:21 AM IST
Highlights

കാട്ടാനശല്യം രൂക്ഷമാണെന്ന് പലതവണ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും നടപടിയുണ്ടാകാത്തതാണ് നാട്ടുകാരുടെ എതിര്‍പ്പിന് കാരണം.
 

ചന്ദനക്കാമ്പാറ: കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്താനുള്ള വനംവകുപ്പിന്‍റെ ശ്രമത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. കാട്ടാനശല്യം രൂക്ഷമാണെന്ന് പലതവണ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും നടപടിയുണ്ടാകാത്തതാണ് നാട്ടുകാരുടെ എതിര്‍പ്പിന് കാരണം.

ശ്രീകണ്ഠാപുരം ചന്ദനക്കാമ്പാറയിലെ ഷിമോഗാ കോളനിയില്‍ ചൊവ്വാഴ്ച രാത്രിയാണ് കാട്ടാന കിണറ്റില്‍ വീണത്. ആനയെ കരയ്ക്ക് കയറ്റാന്‍ ഇന്ന് രാവിലെ വനംവകുപ്പ് ഉദ്യോഗസ്ഥരും ഫയര്‍ഫോഴ്സ് ജീവനക്കാരും എത്തി. ഇവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതോടെയാണ് എതിര്‍പ്പുമായി നാട്ടുകാര്‍ എത്തിയത്. 

ഒരാഴ്ചയായി ഈ പ്രദേശത്ത്  കാട്ടാന ശല്യം രൂക്ഷമാണ്. ജനപ്രതിനിധികളും ഡിഎഫ്ഒയും എത്തി കാട്ടാന ശല്യം ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കാതെ രക്ഷാപ്രവര്‍ത്തനത്തില്‍ സഹകരിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. 


 

click me!