തൃശൂർ ചൊക്കനയിൽ റബര്‍ തോട്ടത്തില്‍ കാട്ടാന പ്രസവിച്ചു, കാവലൊരുക്കി ആനക്കൂട്ടം -വീഡിയോ

Published : Dec 23, 2022, 08:29 AM IST
തൃശൂർ ചൊക്കനയിൽ റബര്‍ തോട്ടത്തില്‍ കാട്ടാന പ്രസവിച്ചു, കാവലൊരുക്കി ആനക്കൂട്ടം -വീഡിയോ

Synopsis

മൂന്ന് വലിയ ആനകള്‍ കുട്ടിയാനക്ക് സംരക്ഷണമൊരുക്കി സ്ഥലത്ത് നിന്ന് നീങ്ങാതെ നില്‍പ്പുണ്ട്. കുറച്ചകലെയായി കാട്ടാനക്കൂട്ടവും തമ്പടിച്ചിട്ടുണ്ട്.

തൃശൂർ: വെള്ളിക്കുളങ്ങര ചൊക്കന വനാതിര്‍ത്തിയോടു ചേര്‍ന്ന റബര്‍ തോട്ടത്തില്‍ കാട്ടാന പ്രസവിച്ചു. ചൊക്കന  മൂക്കണാംകുന്നില്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ അധീനതയിലുള്ള റബര്‍ തോട്ടത്തിലാണ് കാട്ടാന പ്രസവിച്ചത്. രാവിലെ ടാപ്പിംഗിനെത്തിയ തോട്ടം തൊഴിലാളികളാണ് കാട്ടാന പ്രസവിച്ചതായി കണ്ടത്.  മൂന്ന് വലിയ ആനകള്‍ കുട്ടിയാനക്ക് സംരക്ഷണമൊരുക്കി സ്ഥലത്ത് നിന്ന് നീങ്ങാതെ നില്‍പ്പുണ്ട്. കുറച്ചകലെയായി കാട്ടാനക്കൂട്ടവും തമ്പടിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ നിരവധി ആനപ്രസവങ്ങളാണ് ഈ മേഖലയിലെ റബര്‍ തോട്ടങ്ങളില്‍ നടന്നിട്ടുള്ളത്. വനപാലകര്‍ സ്ഥലത്തെത്തി സാഹചര്യം നിരീക്ഷിച്ചു വരികയാണ്.

PREV
Read more Articles on
click me!

Recommended Stories

വിദേശത്തും സ്വദേശത്തുമായി ഒളിവില്‍, നാട്ടിലെത്തിയതും പൊക്കി! കാറിന്റെ രഹസ്യ അറയില്‍ എംഡിഎംഎ കടത്തിയ കേസിൽ മുഖ്യപ്രതി അറസ്റ്റില്‍
ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു