
മാന്നാർ :റോഡിൽ കിടന്ന് കിട്ടിയ പണം അടങ്ങിയ പേഴ്സ് ഉടമക്ക് തിരിച്ചു നൽകി യുവാവ് മാതൃകയായി. മാന്നാർ കുരട്ടിക്കാട് തെള്ളികിഴക്കെതിൽ രാഗേഷ് ആണ് കളഞ്ഞു കിട്ടിയ പേഴ്സ് ഉടമക്ക് തിരിച്ചു നൽകിയത്.
മാന്നാർ യു ഐ ടി ജീവനക്കാരനായ രാഗേഷ് വീട്ടിലേക്ക് പോകും വഴിയാണ് തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിന് കിഴക്കേ നടയിൽ റോഡിൽ കിടന്ന് പേഴ്സ് കിട്ടിയത്. ഉടൻ തന്നെ മാന്നാർ പൊലീസ് സ്റ്റേഷനിൽ എത്തി പേഴ്സ് ഏല്പിക്കുകയും ചെയ്തു. ഇതിന് മുൻപ് തന്നെ പേഴ്സ് കളഞ്ഞു പോയതായി മാന്നാർ വൈദ്യുതി ബോർഡിലെ ജീവനക്കാരനായ അമൽ സ്റ്റേഷനിൽ എത്തി പരാതി പറഞ്ഞിരുന്നു. തുടർന്ന് അമലിനെ പേഴ്സ് കിട്ടിയ വിവരം വിളിച്ചു അറിയിച്ചു. ഇന്ന് രാവിലെ സ്റ്റേഷനിൽ എത്തി രാഗേഷ് അമലിന് പേഴ്സ് കൈമാറി.
Read Also: വലിയഴീക്കലിൽ ദുരിതം വിതച്ച് അപ്രതീക്ഷിതമായുണ്ടായ കടലാക്രമണം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam