വൈത്തിരി തേയിലത്തോട്ടത്തിൽ കാട്ടാനയ്ക്ക് സുഖപ്രസവം; കാവലായി 11 ആനകൾ

By Web TeamFirst Published May 4, 2019, 3:46 PM IST
Highlights

ആനക്കുഞ്ഞിന് കുന്ന് കയറിപ്പോവാൻ പ്രാപ്തിയാകും വരെ, സുരക്ഷ ഉറപ്പുവരുത്തി കാട്ടാനക്കൂട്ടവും ഇവിടെ തന്നെ നിലയുറപ്പിക്കും. തൊട്ടടുത്ത് ജനവാസമുള്ളതിനാൽ ജനങ്ങളുടെ സുരക്ഷ ഉറപ്പിക്കാൻ വനപാലകരും ഇവിടെ തങ്ങും

വയനാട്: വൈത്തിരിയിൽ ജനവാസ മേഖലയോട് ചേർന്ന് കാട്ടാനയ്ക്ക് സുഖപ്രസവം. വൈത്തിരി റിസോർട്ടിനോട് ചേർന്ന തേയിലത്തോട്ടത്തിനടുത്താണ് ആന പ്രസവിച്ചത്. കാലത്ത് മുതൽ പ്രദേശത്ത് നിലയുറപ്പിച്ച കാട്ടാനക്കൂട്ടത്തെ നിരീക്ഷിച്ച നാട്ടുകാരാണ് ജനവാസ മേഖലയിൽ ആന പ്രസവിച്ചതായി തിരിച്ചറിഞ്ഞത്. കുഞ്ഞുങ്ങളടക്കം 11 ആനകളാണ് വൈത്തിരിയിലെ ജനവാസമേഖലയോട് ചേർന്ന തേയിലത്തോട്ടത്തിനരികിൽ തങ്ങുന്നത്. 

കാട്ടാനക്കൂട്ടത്തിൽ ഇന്ന് പിറന്ന ആനക്കുഞ്ഞ് അടക്കം നാല് കുട്ടിയാനകളുണ്ട്. ആനക്കുഞ്ഞിന് കുന്ന് കയറിപ്പോവാൻ പ്രാപ്തിയാകും വരെ, സുരക്ഷ ഉറപ്പുവരുത്തി കാട്ടാനക്കൂട്ടവും ഇവിടെ തന്നെ നിലയുറപ്പിക്കും. തൊട്ടടുത്ത് ജനവാസമുള്ളതിനാൽ ജനങ്ങളുടെ സുരക്ഷ ഉറപ്പിക്കാൻ വനപാലകരും ഇവിടെ തങ്ങും.

click me!