ലോറിയുടെ ​ഗ്രില്ലിൽ തട്ടി കുട്ടൻകുളങ്ങര അർജ്ജുനന്റെ കൊമ്പുകൾ പൊട്ടി; ഉത്സവങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തും

Published : Mar 12, 2023, 05:19 PM IST
ലോറിയുടെ ​ഗ്രില്ലിൽ തട്ടി കുട്ടൻകുളങ്ങര അർജ്ജുനന്റെ കൊമ്പുകൾ പൊട്ടി; ഉത്സവങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തും

Synopsis

ആനയെ ഉത്സവങ്ങളിൽ നിന്ന് തത്ക്കാലം മാറ്റി നിർത്താനും ആവശ്യമായ ചികിത്സ നൽകാനും വനംവകുപ്പ് നിർദ്ദേശിച്ചു. 

തൃശൂർ: ലോറിയുടെ ​ഗ്രില്ലിൽ തട്ടി തൃശൂരിലെ കൊമ്പൻ കുട്ടൻകുളങ്ങര അർജ്ജുനന്റെ കൊമ്പുകൾ പൊട്ടി. ചെറുതുരുത്തി കോഴിമാമ്പറമ്പ് പൂരം എഴുന്നള്ളിപ്പിന് ശേഷം ലോറിയിൽ കൊണ്ടുവരുമ്പോഴാണ് സംഭവം. വടക്കഞ്ചേരി ഭാ​ഗത്ത് നിന്ന് വരുമ്പോൾ ലോറിയുടെ ​ഗ്രില്ലിൽ തട്ടിയാണ് കൊമ്പുകൾ പൊട്ടിയത്. ആനയെ ഉത്സവങ്ങളിൽ നിന്ന് തത്ക്കാലം മാറ്റി നിർത്താനും ആവശ്യമായ ചികിത്സ നൽകാനും വനംവകുപ്പ് നിർദ്ദേശിച്ചു. കൊമ്പുകൾ വനംവകുപ്പ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 

രാത്രയിൽ വിറപ്പിച്ച് അരികൊമ്പൻ; പേടിച്ചോടിയ ക്യാന്റീൻ നടത്തുന്നയാളുടെ പിന്നാലെ പാഞ്ഞു, തലനാരിഴയ്ക്ക് രക്ഷ
 

PREV
click me!

Recommended Stories

ചെന്നൈ എഗ്മോർ ട്രെയിനിന്റെ സ്ലീപ്പർ കോച്ച്, ഉടമസ്ഥനില്ലാതെ ബാഗ് കണ്ടത് പൊലീസ്, പരിശോധനയിൽ 4 കിലോ കഞ്ചാവ്
സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും