കോട്ടയത്ത് ഉത്സവ എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞു, പാപ്പാനെ ചവിട്ടിക്കൊന്നു 

Published : Apr 03, 2024, 10:54 PM ISTUpdated : Apr 03, 2024, 11:28 PM IST
കോട്ടയത്ത് ഉത്സവ എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞു, പാപ്പാനെ ചവിട്ടിക്കൊന്നു 

Synopsis

ടി.വി പുരം ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച തൊട്ടെയ്ക്കാട്ട് കുഞ്ഞുലക്ഷ്മി എന്ന ആനയാണ് എഴുന്നള്ളിപ്പിന് ഇടഞ്ഞത്. 

കോട്ടയം : വൈക്കം ടി.വി പുരത്ത് ഉത്സവത്തിന്റെ എഴുന്നള്ളിപ്പിനിടെ ഇടഞ്ഞ ആന  രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു. 
രാത്രി 9 മണിയോടെയാണ് സംഭവമുണ്ടായത്. ടി.വി പുരം ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച തൊട്ടെയ്ക്കാട്ട് കുഞ്ഞുലക്ഷ്മി എന്ന ആനയാണ് എഴുന്നള്ളിപ്പിന് ഇടഞ്ഞ് പിന്നിൽ നിന്നിരുന്ന രണ്ടാം പാപ്പാൻ ചെങ്ങനാശ്ശേരി സ്വദേശി സാമിച്ചനെ (25) തള്ളിയിട്ട ശേഷം ചവിട്ടിയത്. വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരിച്ചു. 

ആനയുടെ മുൻ കാലിന് സമീപം  നിൽക്കുകയായിരുന്ന രണ്ടാം പാപ്പാനെ പൊടുന്നനെ തട്ടിമാറ്റിയ ശേഷം ആന ചവിട്ടുകയായിരുന്നു. ആനപ്പുറത്ത് ഉണ്ടായിരുന്നയാൾ ചാടി രക്ഷപ്പെട്ടു. ക്ഷേത്രത്തിലെ മറ്റൊരു ജീവനക്കാരനും അത്ഭുതകരമായാണ് ആനയുടെ മുന്നിൽ നിന്ന് രക്ഷപ്പെട്ടത് . ഒന്നാം പാപ്പാൻ ഏറെ പണിപ്പെട്ട് ആനയെ നിയന്ത്രിച്ച ശേഷമാണ് സാമിച്ചന്റെ ശരീരം ആനയുടെ കാലിനടിയിൽ നിന്ന് എടുക്കാൻ കഴിഞ്ഞത് . വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി മരണം സംഭവിക്കുകയായിരുന്നു. 

ദുരൂഹത ഒഴിഞ്ഞില്ല, ഹോട്ടൽ മുറിയിലെ മലയാളികളുടെ മരണത്തിൽ ബ്ലാക് മാജിക് സാധ്യത തളളാതെ പൊലീസ്

 

 

 

PREV
Read more Articles on
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു