കൊടുംകുറ്റവാളി, ഇരട്ടക്കൊലയിൽ 64വർഷം തടവിന് ശിക്ഷിക്കപ്പെട്ടു, ബലാത്സം​ഗക്കേസിലും പ്രതി; ലെനിൻ പൊലീസ് പിടിയിൽ

Published : Apr 03, 2024, 10:47 PM IST
കൊടുംകുറ്റവാളി, ഇരട്ടക്കൊലയിൽ 64വർഷം തടവിന് ശിക്ഷിക്കപ്പെട്ടു, ബലാത്സം​ഗക്കേസിലും പ്രതി; ലെനിൻ പൊലീസ് പിടിയിൽ

Synopsis

കോട്ടയം, കോഴിക്കോട് പോലീസിന്റെയും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെയും സഹായത്തോടെയായിരുന്നു ഓപറേഷന്‍.

കല്‍പ്പറ്റ: തമിഴ്‌നാട് പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട കൊടുംകുറ്റവാളി ലെനിനെ വയനാട് പൊലീസ് പിടികൂടി. കേരളത്തിലും തമിഴ്‌നാട്ടിലുമായി കൊലപാതകം, ബലാത്സം​ഗം, പോക്‌സോ തുടങ്ങിയ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കൃഷ്ണഗിരി, മൈലമ്പാടി, എം.ജെ. ലെനിനെ (40)യാണ് മേപ്പാടി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ ബി.കെ. സിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് പിടികൂടിയത്. കോട്ടയം, കോഴിക്കോട് പോലീസിന്റെയും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെയും സഹായത്തോടെയായിരുന്നു ഓപറേഷന്‍.

ഇയാള്‍ മംഗലാപുരത്തേക്ക് കടക്കാനുള്ള ശ്രമമായിരുന്നു. തമിഴ്‌നാട്ടില്‍ ബലാല്‍സംഘം, കൊലപാതക കേസുകളില്‍ ശിക്ഷ വിധിക്കപ്പെട്ട് ജുഡിഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയായിരുന്ന ഇയാളെ അമ്പലവയല്‍ കൂട്ട ബലാത്സം​ഗ കേസില്‍ വിചാരണക്കു മുമ്പുള്ള കുറ്റം വായിച്ചു കൊടുക്കല്‍ പ്രക്രിയക്കായി ബത്തേരി കോടതിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് തമിഴ്‌നാട് പോലീസുകാരില്‍ നിന്നും ഇയാള്‍ രക്ഷപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് മേപ്പാടി സ്്‌റ്റേഷന്‍ പരിധിയിലെ കാപ്പംകൊല്ലിയില്‍ വെച്ചാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഇയാള്‍ രക്ഷപ്പെട്ട വിവരമറിഞ്ഞയുടന്‍ വയനാട് ജില്ലാ പോലീസ് പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിരുന്നു. 

തമിഴ്‌നാട്ടില്‍ രജിസ്റ്റര്‍ ചെയ്ത ഇരട്ടകൊലപാതകകേസില്‍ 64 വര്‍ഷം ശിക്ഷ വിധിക്കപ്പെട്ടയാളാണ് ലെനിന്‍. 2022-ല്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ എറണാംകുളത്ത് നിന്ന് തട്ടികൊണ്ടുവന്ന് എടക്കലിലെ ഹോംസ്റ്റേയിലെത്തിച്ച് ലഹരിവസ്തുക്കള്‍ നല്‍കി 17 പേര്‍ ചേര്‍ന്ന് കൂട്ടബലാത്സം​ഗം ചെയ്ത കേസിലെ പ്രതിയാണ് ഇയാള്‍.

അമ്പലവയല്‍ സ്‌റ്റേഷനില്‍ ഇമ്മോറല്‍ ട്രാഫിക്, റോബറി എന്നീ കേസുകളിലും, ബത്തേരി സ്‌റ്റേഷനില്‍ അക്രമിച്ച് പൊതുമുതല്‍ നശിപ്പിക്കല്‍ കേസിലും, കല്‍പ്പറ്റ സ്‌റ്റേഷനില്‍ ഇമ്മോറല്‍ ട്രാഫിക് കേസിലും പ്രതിയാണ്. എസ്.ഐ ഹരീഷ് കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ കെ.കെ. വിപിന്‍, നൗഫല്‍, സി.പി.ഒ സക്കറിയ, ഷാജഹാന്‍ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ കണ്ടക്ടർക്ക് യാത്രക്കാരൻ്റെ കടിയേറ്റു, നെറ്റിയിൽ പരിക്ക്; പ്രതി പിടിയിൽ
ബിജെപി ജില്ലാ പ്രസിഡൻ്റിൻ്റെ മകനെ ഓടിച്ചിട്ട് മർദ്ദിച്ച് ആർഎസ്എസ് പ്രവർത്തകർ, ചികിത്സ തേടി