ജില്ലയിലെ തലപ്പൊക്കക്കാരൻ, കുറുപ്പത്ത് ശിവശങ്കര്‍ ചരിഞ്ഞു

Published : Sep 09, 2024, 07:44 PM IST
ജില്ലയിലെ തലപ്പൊക്കക്കാരൻ, കുറുപ്പത്ത് ശിവശങ്കര്‍ ചരിഞ്ഞു

Synopsis

വയറ് സ്തംഭനത്തെ തുടർന്ന് കഴിഞ്ഞദിവസം മുതൽ അവശതയിലായിരുന്നു. 

തൃശൂർ: തശ്ശൂർ ജില്ലയിലെ ഉയരം കൂടിയ ആനകളിൽ ഒന്നായ കുറുപ്പത്ത് ശിവശങ്കർ ചെരിഞ്ഞു. കേച്ചേരി തോളൂർ സ്വദേശിയായ ദിലീപിൻ്റെ ഉടമസ്ഥതയിലുള്ള ആനയാണ്  ചെരിഞ്ഞത്.55 വയസ്സായ ആന മദപ്പാടിലായിരുന്നു. വയറ് സ്തംഭനത്തെ തുടർന്ന് കഴിഞ്ഞദിവസം മുതൽ അവശതയിലായിരുന്നു. 

ഇന്നലെ പുലർച്ചെ തോളൂരിലെ ഉടമയുടെ വീട്ടിൽ വെച്ചാണ് ചെരിഞ്ഞത്. പുത്തൻകുളം ലക്ഷ്മണൻ എന്ന ആനയാണ് പിന്നീട് കുറുപ്പത്ത് ശിവശങ്കറായത്. മേഖലയിലെ എഴുന്നള്ളിപ്പുകളിലെ ഇപ്പോഴത്തെ തലയെടുപ്പുള്ള ആനകളിൽ ഒന്നായിരുന്നു കുറുപ്പത്ത് ശിവശങ്കർ.

പൊലീസിനെ കണ്ട് ഭയന്നോടി, 40 അടിയുള്ള കിണറ്റിൽ വീണ് വിദ്യാർഥി; റോപ്പും നെറ്റുമിട്ട് രക്ഷിച്ച് ഫയർഫോഴ്സ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

ഇരിക്കുന്നത് കസേരയിൽ, കൈയ്യില്‍ റിമോട്ട്, ടി വി ഓണ്‍; നരിക്കുനിയിൽ മധ്യവയസ്‌കയുടെ മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തി
ജോലിക്കിടെ ചായ കുടിച്ച് കൈ കഴുകാൻ തിരിഞ്ഞു, നടുവണ്ണൂരിൽ പിന്നിലൂടെയെത്തി ആക്രമിച്ച് കുറുനരി; തല്ലിക്കൊന്ന് നാട്ടുകാർ