
മൂന്നാർ: കാട്ടുകൊമ്പൻ പടയപ്പ മൂന്നാർ കല്ലാറിലെ മാലിന്യ പ്ലാൻ്റിലെത്തി പ്ലാസ്റ്റിക് മാലിന്യം ഭക്ഷിക്കുന്നത് തടയണമെന്ന് ആനപ്രേമികളുടെ ആവശ്യം. കഴിഞ്ഞ കുറച്ച് നാളുകളായി പടയപ്പ ഈ മേഖലയിൽ തമ്പടിച്ച് ഭക്ഷണസാധനങ്ങൾ അകത്താക്കുന്ന പ്രവണതയുണ്ട്.ഇതിനൊപ്പം പടയപ്പ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂടി ഭക്ഷിക്കുന്നത് ആനയുടെ അനാരോഗ്യത്തിന് ഇടയാക്കുമെന്നാണ് വാദം.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മൂന്നാർ കല്ലാറിലെ പഞ്ചായത്തിൻ്റെ മാലിന്യ സംസ്ക്കരണ പ്ലാൻ്റിലാണ് കാട്ടുകൊമ്പൻ പടയപ്പ നിലയുറപ്പിച്ചിട്ടുള്ളത്. ഇവിടെയെത്തിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളിൽ നിന്നുമാണ് ആന തീറ്റ കണ്ടെത്തുന്നത്. തീറ്റ സുലഭമായി ലഭിക്കാൻ തുടങ്ങിയതോടെ ആന മറ്റെവിടേക്കും പോകാൻ തയ്യാറാകാത്ത സ്ഥിതിയുണ്ട്.ഇതിനിടയിലാണ് ആന ഇവിടെ നിന്നും പ്ലാസ്റ്റിക് മാലിന്യം ഭക്ഷിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുള്ളത്.ഇതോടെ പടയപ്പ മാലിന്യ പ്ലാൻ്റിലെത്തി പ്ലാസ്റ്റിക് മാലിന്യം ഭക്ഷിക്കുന്നത് തടയണമെന്ന ആവശ്യം ശക്തമായി. പടയപ്പ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂടി ഭക്ഷിക്കുന്നത് ആനയുടെ അനാരോഗ്യത്തിന് ഇടയാക്കുമെന്നാണ് വാദം.ആനയെ ഇവിടെ നിന്നും വനമേഖലയിലേക്ക് തുരത്തണമെന്നാണാവശ്യം.
Read Also: ലഹരി പരിശോധനയ്ക്കിടെ എക്സൈസ് സംഘത്തിന് നേരെ തോക്ക് ചൂണ്ടി രക്ഷപ്പെട്ടു; പ്രതി പിടിയിൽ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam