'ബ്രഹ്മണിയ ഗോവിന്ദൻകുട്ടി' ഇടഞ്ഞു, സ്കൂട്ടറും വീടിന്‍റെ മതിലും തകർത്തിട്ടും കലയടങ്ങിയില്ല, ഒടുവിൽ തളച്ചു

Published : Feb 08, 2025, 09:38 PM IST
'ബ്രഹ്മണിയ ഗോവിന്ദൻകുട്ടി' ഇടഞ്ഞു, സ്കൂട്ടറും വീടിന്‍റെ മതിലും തകർത്തിട്ടും കലയടങ്ങിയില്ല, ഒടുവിൽ തളച്ചു

Synopsis

നിലമ്പൂർ മാരിയമ്മൻകോവിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു. ബ്രഹ്മണിയ ഗോവിന്ദൻകുട്ടിയെന്ന ആനയാണ് ഇടഞ്ഞത്. ഒന്നര മണിക്കൂറിനുശേഷമാണ് ആനയെ നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്.

മലപ്പുറം: നിലമ്പൂർ മാരിയമ്മൻകോവിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു. ബ്രഹ്മണിയ ഗോവിന്ദൻകുട്ടിയെന്ന ആനയാണ് ഇടഞ്ഞത്. വാഹനത്തിൽ നിന്ന് ഇറക്കി മാറ്റി നിർത്തുമ്പോഴാണ് ആന ഇടഞ്ഞത്. ഒരു സ്കൂട്ടറും ഒരു വീടിന്‍റെ മതിലും ആന തകർത്തു. ഏറെനേരം മേഖലയിൽ ആശങ്ക പരത്തിക്കൊണ്ട് ആന ഓടി നടന്നു.

ആശങ്കയില്‍ പ്രദേശത്തെ ജനങ്ങളെ പൊലീസ് ഒഴിപ്പിച്ചു. ഒന്നര മണിക്കൂറിനുശേഷമാണ് ആനയെ നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്. സമീപത്തെ ഒരു പറമ്പിൽ കയറി നിന്ന ആനയുടെ കാലിൽ വടംകൊണ്ട് ബന്ധിക്കാനായി. പിന്നീട് എലിഫൻറ് സ്‌ക്വാഡെത്തി ആനയെ പൂര്‍ണമായും തളച്ചു ലോറിയില്‍ കയറ്റി സ്ഥലത്തു നിന്നും കൊണ്ടുപോയി.

ശീതള പാനീയത്തിൽ ദ്രാവകം കലക്കി യുവതിയെ മയക്കി ക്രൂര പീഡനം; ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി, പ്രതി പിടിയിൽ

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇഷ്ട സ്ഥലം ​ഗോവ, ഇഷ്ട വിനോദം ചൂതുകളി, പിന്നെ ആർഭാട ജീവിതം; പണം കണ്ടെത്താനായി വീടുകൾ തോറും മോഷണം, 45കാരൻ പിടിയിൽ
'വന്യമൃ​ഗങ്ങളേക്കാൾ ശല്യം സിപിഎം, എന്തിനാണ് അസ്വസ്ഥത;' ചൂരൽമലയിൽ കോൺ​ഗ്രസ് വാങ്ങിയ ഭൂമി സന്ദർശിച്ച് ഷാഫി പറമ്പിൽ