വർക്കലയിൽ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതി പിടിയിൽ. അയിരൂർ വില്ലിക്കടവ് സ്വദേശി ബിജു രാമചന്ദ്രൻ ആണ് അറസ്റ്റിലായത്. സാമ്പത്തിക സഹായങ്ങൾ വാഗ്ദാനം ചെയ്ത് യുവതിയെ പ്രതി വീട്ടിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ക്രൂര പീഡനം.

തിരുവനന്തപുരം: വർക്കലയിൽ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതി പിടിയിൽ. അയിരൂർ വില്ലിക്കടവ് സ്വദേശി ബിജു രാമചന്ദ്രൻ ആണ് അറസ്റ്റിലായത്.സാമ്പത്തിക സഹായങ്ങൾ വാഗ്ദാനം ചെയ്ത് യുവതിയെ പ്രതി വീട്ടിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ക്രൂര പീഡനം. യുവതിയെ വീട്ടിലെത്തിച്ചശേഷം കുടിക്കനായി ശീതള പാനീയത്തിൽ എന്തോ ദ്രാവകം ചേർത്ത് നൽകി. ഇതോടെ യുവതി മയങ്ങി.

യുവതി മയക്കത്തിലായിരിക്കെ പ്രതി ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ മൊബൈലിൽ പകര്‍ത്തുകയും ചെയ്തു. ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ തുടർന്നും പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇതിന് പുറമെ മൊബൈൽ ദൃശ്യങ്ങള്‍ കാണിച്ച് നിരവധി പേർ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുന്നതിന് പ്രതി ഒത്താശ ചെയ്തുവെന്നുമാണ് യുവതിയുടെ പരാതി. സംഭവത്തിൽ കേസെടുത്ത വര്‍ക്കല പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം വർക്കല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഐസിയു പീഡന കേസിൽ സുപ്രധാന കണ്ടെത്തൽ; അതിജീവിതയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയതിൽ ഗുരുതരവീഴ്ച

ആറു ഭാഷകളിൽ അഗ്രഗണ്യൻ; അറിയപ്പെടുന്നത് ഡ്രോപ്പേഷ്, ഒറ്റൻ എന്നീ പേരുകളിൽ, രാസലഹരി കടത്തിലെ മുഖ്യകണ്ണി പിടിയിൽ

YouTube video player