തൃശൂരിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞോടി, കടകൾ തകർത്തു; നാല് പേർക്ക് പരിക്ക്

Published : Jan 18, 2024, 01:49 PM IST
തൃശൂരിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞോടി, കടകൾ തകർത്തു; നാല് പേർക്ക് പരിക്ക്

Synopsis

കച്ചവടക്കാരുടെ സ്റ്റാളുകൾ തകർത്ത ആന തൊട്ടടുത്ത പറമ്പിൽ കയറി ശാന്തനായി നിന്നു . 6:30 ഓടെ ആനയെ തളച്ചു കൊണ്ട് പോയി. പേരാമംഗലം പൊലിസ് സ്ഥലത്തെത്തിയിരുന്നു.

തൃശ്ശൂർ: തൃശ്ശൂരില്‍ ആന ഇടഞ്ഞോടിയതിനെ തുടർന്ന് വാദ്യക്കാരനുൾപ്പെടെ നാലുപേർക്ക് പരിക്ക്. കൈപ്പറമ്പ് പുത്തൂര്‍ തിരുവാണിക്കാവ് അമ്പലത്തിൽ ഇന്ന് പുലർച്ച ആയിരുന്നു സംഭവം. കച്ചവടക്കാരുടെ സ്റ്റാളുകള്‍ ആന തകര്‍ത്തു. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി.

ക്ഷേത്രത്തിലെ  എഴുന്നെള്ളിപ്പിനെത്തിച്ച ശബരിനാഥ് എന്ന ആനയാണ് ഇടഞ്ഞോടി പരിഭ്രാന്തി സൃഷ്ടിച്ചത്. ആനയുടെ പരാക്രമം  കണ്ട് ഭയന്ന് ഓടുന്നതിനിടെയാണ് നാല് പേര്‍ക്ക് പരിക്കേറ്റത്. വാദ്യകലാകാരൻ വെള്ളിത്തിരുത്തി സ്വദേശി ഉണ്ണിനായർ, അരിയന്നൂർ സ്വദേശി ഹരികൃഷ്ണൻ, ചൂരക്കാട്ടുകാര സ്വദേശി അശ്വിൻ, പെരിങ്ങോട്ടുകര സ്വദേശി അവിനാഷ് എന്നിവർക്കാണ് പരിക്കേറ്റവര്‍. ഇവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിരണ്ടോടിയ ആന പൂര പറമ്പിലെ സ്റ്റാളുകളും , തിടബും തകർത്തു. കച്ചവടക്കാരുടെ സ്റ്റാളുകൾ തകർത്ത ആന തൊട്ടടുത്ത പറമ്പിൽ കയറി ശാന്തനായി നിന്നു . 6:30 ഓടെ ആനയെ തളച്ചു കൊണ്ട് പോയി. പേരാമംഗലം പൊലിസ് സ്ഥലത്തെത്തിയിരുന്നു. 

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹരിത പതാക പാറിച്ച് ഫാത്തിമ തഹ്ലിയ, 1309 വോട്ട് ലീഡ്, കുറ്റിച്ചിറയിൽ മിന്നും വിജയം
പത്തനംതിട്ട മുനിസിപ്പാലിറ്റി തൂത്തുവാരുമെന്ന് പന്തയം, തോറ്റതോടെ മീശ വടിച്ച് ബാബു വർ​ഗീസ്