മൂന്നാറിൽ നിർത്തിയിട്ട കാർ കാട്ടാന തകർത്തു

Published : Dec 26, 2021, 08:19 PM IST
മൂന്നാറിൽ  നിർത്തിയിട്ട കാർ കാട്ടാന തകർത്തു

Synopsis

മൂന്നാർ ചോക്കനാട് എസ്റ്റേറ്റില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കാട്ടാന തകര്‍ത്തു.പുലർച്ചെ മൂന്ന് മണിയോടെ എത്തിയ ഒറ്റയാൻ ആണ്  സതിഷ് കുമാറിന്റെ  വാഹനത്തിന് കേടുപാടുകൾ വരുത്തിയത്

ടുക്കി: മൂന്നാർ ചോക്കനാട് എസ്റ്റേറ്റില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കാട്ടാന തകര്‍ത്തു.പുലർച്ചെ മൂന്ന് മണിയോടെ എത്തിയ ഒറ്റയാൻ ആണ്  സതിഷ് കുമാറിന്റെ  വാഹനത്തിന് കേടുപാടുകൾ വരുത്തിയത്. തൊഴിലാളികളുടെ ഉറക്കംകെടുത്തി കാട്ടന ശല്യം മുന്നാർ ടൗണിലും തോട്ടം മേഖലയിലും രുക്ഷമായിട്ടും വനം വകുപ്പ് നടപടി സ്വകരിക്കാത്തതിൽ തൊഴിലളികൾക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. 

ചോക്കനാട് എസ്റ്റേറ്റില്‍  പുലര്‍ച്ചെ മുന്ന് മണിയോടെ എത്തിയ ഒറ്റയാനയാണ് സതിഷ് കുമാറിന്റെ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന് കേടുപാടുകൾ വരുത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമീപത്തെ കാടുകളില്‍ നിലയുറപ്പിച്ചിരുന്ന ഒറ്റയാൻ ദിനവും ടൗണിലും  എസ്റ്റേറ്റ് മേഖലകളിലും എത്തി കടയും കൃഷിയും നശിപ്പിക്കുന്നത് തുടരുകയാണ്. 

ഒറ്റയാൻ എത്തിയ ശബ്ദം കേട്ട് തൊഴിലാളികൾ പുറത്തിറങ്ങിയെങ്കിലും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. നിരന്തരമായി എത്തുന്ന കാട്ടനകളെ തുരത്താന്‍ വനപാലകര്‍ നടപടി സ്വീകരിക്കാത്തതിൽ തൊഴിലളികൾക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. ഒരുമാസത്തിനിടെ മൂന്നാര്‍ ടൗണിലും സമീപത്തെ എസ്റ്റേറ്റുകളിലും കൂട്ടമായും ഒറ്റ തിരിഞ്ഞും എത്തുന്ന കാട്ടാനകള്‍ നിരവധി നാശനഷ്ടങ്ങളാണ് വരുത്തുന്നത്. എന്നാല്‍ വന്യമ്യഗങ്ങളെ കാടുകയറ്റാന്‍ അധിക്യതര്‍ ശ്രമിക്കാത്തത് എറെ പ്രതിഷേധങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തടിലോറിയും ബൈക്കുമായി കൂട്ടിയിടിച്ചു; ബിസിഎ വിദ്യാര്‍ഥി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്
'സ്ത്രീകളുടെ ശബരിമല' ജനുവരി 2ന് തുറക്കും; തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ പാർവതി ദേവിയുടെ നട തുറക്കുക 12 ദിവസം മാത്രം