പീരുമേട്ടിൽ ബസ് കാത്തുനിന്ന സ്കൂൾ വിദ്യാർത്ഥികൾക്ക് നേരേ പാഞ്ഞടുത്ത് കാട്ടാന; ദൃശ്യങ്ങൾ പുറത്ത്

Published : Nov 14, 2024, 08:13 AM ISTUpdated : Nov 14, 2024, 09:23 AM IST
പീരുമേട്ടിൽ ബസ് കാത്തുനിന്ന സ്കൂൾ വിദ്യാർത്ഥികൾക്ക് നേരേ പാഞ്ഞടുത്ത് കാട്ടാന; ദൃശ്യങ്ങൾ പുറത്ത്

Synopsis

ഇടുക്കി പീരുമേട്ടിൽ സ്കൂൾ വിദ്യാർഥികൾക്ക് നേരെ പാഞ്ഞെടുത്ത് കാട്ടാന. മരിയഗിരി സ്കൂളിലെ വിദ്യാർഥികൾക്ക് നേരെയാണ് കാട്ടാന പാഞ്ഞെടുത്തത്.

ഇടുക്കി: ഇടുക്കി പീരുമേട്ടിൽ ബസ് കാത്തു നിന്ന വിദ്യാർഥികൾക്ക് നേരെ കാട്ടാന പാഞ്ഞടുത്തു. കുട്ടികൾ സ്ക്കൂൾ വളപ്പിലേക്ക് ഓടി മാറി രക്ഷപെട്ടു. ബുധനാഴ്ച്ച വൈകുന്നേരം പീരുമേട് മരിയഗിരി സ്‌കൂളിന് മുൻ വശത്ത് കാട്ടാനയെത്തിയത്.  കൊട്ടാരക്കര- ദിണ്ടിഗൽ ദേശീയപാത മുറിച്ചു കടക്കുകയായിരുന്നു കാട്ടാന. ആന റോഡിലേക്ക് ഇറങ്ങിയപ്പോൾ നിരവധി വിദ്യാർഥികൾ റോഡിൽ ഉണ്ടായിരുന്നു.

വാഹനങ്ങളും കടന്നു പോകുന്നുണ്ടായിരുന്നു. ആന റോഡിലേക്ക് വരുന്നത് കണ്ട വിദ്യാർഥികൾ സ്‌കൂൾ ഗേറ്റിനുള്ളിലേക്ക് ഓടി. കുട്ടികളുടെ അടുത്തു കൂടിയാണ് ആന കടന്നു പോയത്. ബഹളം കേട്ട് സ്‌കൂൾ അധികതൃരും അധ്യാപകരുമെത്തി ഒച്ച വച്ചപ്പോൾ ആന സ്‌കൂളിന് മുന്നിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്ത് കൂടി തട്ടാത്തിക്കാനം ഭാഗത്തെ യൂക്കാലി തോട്ടത്തിലേക്ക് പോയി.

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി