
തൃശ്സൂർ : കുന്നംകുളം കല്ലഴി പൂരത്തിനിടെ ആനയിടഞ്ഞ് പാപ്പാന്മാരെ ആക്രമിച്ചു. ഒന്നാൻ പാപ്പാനും രണ്ടാം പാപ്പാനും തലനാരിഴക്കാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. രാത്രി പൂരത്തിനിടയിലാണ് സംഭവം. പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞ് മണിക്കൂറോളം പരിഭ്രാന്തി സൃഷ്ടിച്ചത്. പുലർച്ചെ ഒരുമണിയോടെ ഇടഞ്ഞ ആനയെ വെളുപ്പിന് നാലോടെയാണ് എലിഫന്റ സ്ക്വാഡിന് തളക്കാൻ കഴിഞ്ഞത്. ഇടഞ്ഞ ആന ആദ്യം ഒന്നാം പാപ്പാനെയാണ് ആക്രമിക്കാൻ ശ്രമിച്ചത്. ഒഴിഞ്ഞ് മാറി രക്ഷപ്പെട്ടതോടെ ആനപ്പുറത്തിരുന്ന രണ്ടാം പാപ്പാനെ കുടഞ്ഞ് താഴെ ഇട്ടു. പല തവണ കുത്താൻ ശ്രമിച്ചെങ്കിലും ഒഴിഞ്ഞ് മാറിയതിനാൽ നേരിട്ട് കുത്തേൽക്കാത്തതിനാൽ വലിയ അപകടം ഒഴിവായി. പരിക്കേറ്റ രണ്ടാം പാപ്പാനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
READ MORE NEWS ന്യുമോണിയ മാറാൻ 51 തവണ ഇരുമ്പ് ദണ്ഡു കൊണ്ട് കുത്തി; മന്ത്രവാദത്തെ തുടർന്ന് മൂന്ന് മാസം പ്രായമായ കുഞ്ഞ് മരിച്ചു
കൊമ്പൻ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് റെക്കോഡ് ഏക്ക തുക
ആന പ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് റെക്കോഡ് ഏക്ക തുക. ചാവക്കാട് വിശ്വനാഥ ക്ഷേത്രോൽവത്തിന് പങ്കെടുക്കാൻ 6.75 ലക്ഷം രൂപയ്ക്കാണ് തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് ഏക്ക തുകയായി നൽകുക. പൂരത്തിന് പങ്കെടുക്കാൻ ഒരു ആനക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്. ചാവക്കാട് പുഞ്ചിരി പൂരഘോഷ കമ്മറ്റിയാണ് ആനയെ ഈ തുകക്ക് ഏക്കത്തിനെടുത്തത്. തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ എന്ന ആനയോടുള്ള ഇഷ്ടം കൊണ്ടാണ് ഇത്രയും തുക മുടക്കുന്നതെന്ന് പുഞ്ചിരി പൂരഘോഷ കമ്മറ്റി അംഗങ്ങൾ അറിയിച്ചു. വിലക്കുകൾ നീങ്ങിയെങ്കിലും തൃശ്ശൂർ ജില്ലയിലും, പാലക്കാട് ജില്ലയിലും മാത്രമാണ് രാമചന്ദ്രനെ എഴുന്നള്ളിക്കാൻ അനുവാദമുള്ളു. ആഴ്ചയിൽ രണ്ട് പൂരങ്ങളിൽ മാത്രമേ പങ്കെടുക്കാൻ പാടുള്ളുവെന്ന നിബന്ധനയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam