വാലില്‍ പൊള്ളലേറ്റതോടെ ആന വിരണ്ടു; ആനപ്പുറത്ത് നിന്ന് വീണ യുവാവിന് പരിക്ക്

Published : Feb 02, 2019, 07:51 PM IST
വാലില്‍ പൊള്ളലേറ്റതോടെ ആന വിരണ്ടു; ആനപ്പുറത്ത് നിന്ന് വീണ യുവാവിന് പരിക്ക്

Synopsis

ആനയുടെ പിന്നില്‍ നടന്നിരുന്ന ഭക്തന്‍റെ ചമയവിളക്കില്‍ നിന്ന് പൊള്ളലേറ്റതോടെയാണ് ആന വിരണ്ടതെന്ന് പൊലീസ് അറിയിച്ചു

കൊല്ലം: വാലില്‍ പൊള്ളലേറ്റതോടെ ആന വിരണ്ടത് പരിഭ്രാന്തി പരത്തി. രണ്ടാംകുറ്റിക്ക് സമീപമാണ് സംഭവം. പട്ടത്താനം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഗൗരിനന്ദന്‍ എന്ന ആനയാണ് വിരണ്ടത്. ആനയുടെ പിന്നില്‍ നടന്നിരുന്ന ഭക്തന്‍റെ ചമയവിളക്കില്‍ നിന്ന് പൊള്ളലേറ്റതോടെയാണ് ആന വിരണ്ടതെന്ന് പൊലീസ് അറിയിച്ചു.

കരിങ്കുളം ക്ഷേത്രത്തിലെ തങ്കയങ്കി ഘോഷയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ വ്യാഴാഴ്ച രാത്രി 11ഓടെയാണ് ഗൗരിനന്ദന്‍ വിരണ്ടത്. ആന വിരണ്ടതോടെ ആനപ്പുറത്ത് നിന്ന് ചാടിയ യുവാവിന് പരിക്കേറ്റിട്ടുണ്ട്. കാല്‍ ഒടിച്ച യുവാവിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കിടപ്പ് രോഗിയായ വയോധികയുടെ സ്വർണ മാല മോഷ്ടിച്ചു, വിഷു ദിനത്തിൽ ട്വിസ്റ്റ്, മോഷ്ടാവ് മാല തിരികെ നൽകി
ക്ഷേത്രവളപ്പിൽ മാലിന്യങ്ങൾക്കിടയിലെ പടക്കം പൊട്ടിത്തെറിച്ചു, ഗുരുതരമായി പരിക്കേറ്റ തൊഴിലാളി മരിച്ചു; ക്ഷേത്ര ഭാരവാഹികൾക്കെതിരെ കേസ്