കുന്നംകുളത്ത് കാവിലക്കാട് പൂരത്തിനെത്തിച്ച ആന ഇടഞ്ഞ് ഓടി, ആനപ്പുറത്ത് നിന്നും വീണ് 4 പേർക്ക് പരിക്ക്

Published : Jan 24, 2025, 06:13 PM ISTUpdated : Jan 24, 2025, 06:14 PM IST
കുന്നംകുളത്ത് കാവിലക്കാട് പൂരത്തിനെത്തിച്ച ആന ഇടഞ്ഞ് ഓടി, ആനപ്പുറത്ത് നിന്നും വീണ് 4 പേർക്ക് പരിക്ക്

Synopsis

ഇടഞ്ഞ ആന ചിറ്റൂഞ്ഞൂർ പാടം ഭാഗത്തേക്ക് ഓടുകയും, പിന്നീട് ആനയെ പാപ്പാന്മാരുടെ നേതൃത്വത്തിൽ സമീപത്തെ പറമ്പിൽ  തളക്കുകയും ചെയ്തു.

കുന്നംകുളം: തൃശൂർ കുന്നംകുളം കാവിലക്കാട് പൂരത്തിനെത്തിച്ച ആന ഇടഞ്ഞ് നിരവധി പേർക്ക് പരിക്ക്. കീഴൂട്ട് വിശ്വനാഥനെന്ന കൊമ്പനാന ആണ് ഇടഞ്ഞത്. ആന ഇടഞ്ഞതോടെ പരിഭ്രാന്തരായി ആനപ്പുറത്തുനിന്നും താഴേക്ക് ചാടിയവർക്കാണ് പരിക്കേറ്റത്. രാജേഷ്(32), വിപിൻ( 26 ), ഉണ്ണി(31 ), സുധീഷ്( 24) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് 3.30 യോടെയായിരുന്നു സംഭവം. 

ചെറുപുഷ്പം കമ്മിറ്റിക്ക് വേണ്ടി എഴുന്നള്ളിപ്പിന് എത്തിയതായിരുന്നു കൊമ്പൻ. ഇടഞ്ഞ ആന ചിറ്റൂഞ്ഞൂർ പാടം ഭാഗത്തേക്ക് ഓടുകയും, പിന്നീട് ആനയെ പാപ്പാന്മാരുടെ നേതൃത്വത്തിൽ സമീപത്തെ പറമ്പിൽ  തളക്കുകയും ചെയ്തു. ആനപ്പുറത്ത് ഉണ്ടായിരുന്നവർ താഴേക്ക് ചാടുന്നതിനിടയിലാണ്  പരിക്കേറ്റത്. പരിക്കേറ്റവരെ കുന്നംകുളം പരസ്പര സഹായസമിതി ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

Read More : ട്രാഫിക് നിയമലംഘനത്തിന് പിഴ, കൊയിലാണ്ടി സ്റ്റേഷനിൽ ചോദിക്കാനെത്തിയ യുവാവ് എഎസ്ഐയെ ചവിട്ടി, പ്രതി പിടിയിൽ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം, മരണത്തിലും സുഹൃത്തിനൊപ്പം, മലപ്പുറത്ത് വാഹനാപകടത്തിൽ പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം
കണ്ണൂരിൽ ബയോപ്ലാന്റിന്റെ ടാങ്കിൽ വീണ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം