നാടുകാണാന്‍ വന്നു... സഹായങ്ങള്‍ നല്‍കി എമ്മ പ്ലെയ്‌സനും സംഘവും മടങ്ങി...

Published : Sep 29, 2018, 11:35 AM ISTUpdated : Sep 29, 2018, 11:36 AM IST
നാടുകാണാന്‍ വന്നു... സഹായങ്ങള്‍ നല്‍കി എമ്മ പ്ലെയ്‌സനും സംഘവും മടങ്ങി...

Synopsis

 വിനോദത്തിനായി എത്തിയ വിദേശികള്‍ സംസ്ഥാനത്തിന് കൈത്താങ്ങായി മാറി. പ്രളയക്കെടുതിയില്‍ അകപ്പെട്ടവരെ സഹായിക്കുന്നതിനായി ഓട്ടോയില്‍ വിദേശികളടങ്ങുന്ന സംഘം ഭഷ്യസാധനങ്ങള്‍ എത്തിക്കുകയാണ്. ഇന്ത്യയുടെ ആത്മാവിനെ തേടിയാണ് ഇംഗ്ലണ്ടില്‍ നിന്നുംഎമ്മ പ്ലെയ്‌സനും  മാറിതക് ജോണും നാല് സുഹൃത്തുക്കളും എത്തിയത്. 

ഇടുക്കി: വിനോദത്തിനായി എത്തിയ വിദേശികള്‍ സംസ്ഥാനത്തിന് കൈത്താങ്ങായി മാറി. പ്രളയക്കെടുതിയില്‍ അകപ്പെട്ടവരെ സഹായിക്കുന്നതിനായി ഓട്ടോയില്‍ വിദേശികളടങ്ങുന്ന സംഘം ഭഷ്യസാധനങ്ങള്‍ എത്തിക്കുകയാണ്. ഇന്ത്യയുടെ ആത്മാവിനെ തേടിയാണ് ഇംഗ്ലണ്ടില്‍ നിന്നുംഎമ്മ പ്ലെയ്‌സനും  മാറിതക് ജോണും നാല് സുഹൃത്തുക്കളും എത്തിയത്. ഇതിനായി ഓട്ടോ വാടകയ്ക്ക് എടുക്കുകയും ചെയ്തു. നാടു കറങ്ങുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഇവര്‍ കേരളത്തിലെത്തി. 

പച്ചപ്പ് ആസ്വാദിക്കാനെത്തിയ സംഘം പ്രളയം കവര്‍ന്ന സംസ്ഥാനത്തിന്റെ അവസ്ഥ അപ്പോഴാണ് മനസ്സിലാക്കിയത്. പിന്നെ മറിച്ചൊന്നും ചിന്തിച്ചില്ല. തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ മലയാളികള്‍ക്ക് നല്‍കണം. അതിനായി ഓട്ടോയില്‍ കയറുന്ന ഭഷ്യസാധനങ്ങള്‍ വാങ്ങി വിവിധ ഇടങ്ങില്‍ സൗജന്യമായി വിതരണം ആരംഭിച്ചു. 

സ്‌കൂളുകള്‍, വിവിധ ക്യാമ്പുകളിലെത്തിയ സംഘം കുട്ടികള്‍ക്കുള്ള പഠനോപകരങ്ങളും എത്തിച്ച് നല്‍കി. സ്വച്ഛതാ ഹി സേവയുടെ ഭാഗമായി നെടുംങ്കണ്ടം കോളേജ് വിദ്യാര്‍ത്ഥികള്‍ നടത്തിയ സാമൂഹ്യപ്രവര്‍ത്തനങ്ങളിലും ഇവര്‍ പങ്കാളികളായി. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമൊപ്പം പാടിയും ആടിയും ആശവിനിമയങ്ങള്‍ നടത്തിയാണ് ആറംഗ സംഘം മടങ്ങിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇത് ചെയ്യാൻ ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ ഓട്ടോറിക്ഷയിൽ വരില്ലല്ലോ? നാട്ടുകാർ ഇടപെട്ടു; മുക്കത്ത് കേബിൾ മുറിച്ച് കടത്താനുള്ള ശ്രമം പാളി
വിമതന്‍റെ മുന്നിൽ മുട്ടുമടക്കി പാർട്ടി, ബെസ്റ്റ് ടൈം! ഇനി പഞ്ചായത്ത് ഭരിക്കും ജിതിൻ പല്ലാട്ട്; തിരുവമ്പാടിയിൽ കോൺഗ്രസിന് വലിയ ആശ്വാസം