കൊവിഡ് സ്ഥിരീകരിച്ചയാളുമായി ജീവനക്കാരിക്ക് സമ്പർക്കം; മുതുകുളം ഗ്രാമപ്പഞ്ചായത്തിലെ സേവനങ്ങൾ നിർത്തിവച്ചു

Web Desk   | Asianet News
Published : Jul 10, 2020, 03:30 PM IST
കൊവിഡ് സ്ഥിരീകരിച്ചയാളുമായി ജീവനക്കാരിക്ക് സമ്പർക്കം; മുതുകുളം ഗ്രാമപ്പഞ്ചായത്തിലെ സേവനങ്ങൾ   നിർത്തിവച്ചു

Synopsis

നാലു ദിവസം മുൻപാണ് ജീവനക്കാരിയുമായി ഇടപഴകിയ യുവതിക്ക് രോഗം സ്ഥിരീകരിച്ചത്. 

ഹരിപ്പാട്: ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചയാളുമായി സമ്പർക്കമുളളതിനാൽ മുതുകുളം ഗ്രാമപ്പഞ്ചായത്തിൽ നിന്ന് ജനങ്ങൾക്ക് ലഭിക്കേണ്ട എല്ലാ സേവനങ്ങളും താത്ക്കാലികമായി നിർത്തി. നാലു ദിവസം മുൻപാണ് ജീവനക്കാരിയുമായി ഇടപഴകിയ യുവതിക്ക് രോഗം സ്ഥിരീകരിച്ചത്. 

കഴിഞ്ഞ ആഴ്ച ജീവനക്കാരി പഞ്ചായത്തിൽ ജോലിക്കെത്തിയിരുന്നു. 22-ജീവനക്കാരുമായും 15-ജനപ്രതിനിധികളുമായും ഇവർ ഇടപഴകിയിട്ടുമുണ്ട്. ജീവനക്കാരിയുമായി ഇടപഴകിയവരും കുടുംബാംഗങ്ങൾ ഉൾപ്പെടെ മറ്റു പലരുമായി ഇടപെട്ടിട്ടുളളതിനാൽ ആശങ്ക നിലനിൽക്കുകയാണ്. സേവനം നിലച്ചതോടെ വിവിധ അവശ്യങ്ങളുമായി പഞ്ചായത്തിൽ എത്തുന്നവരും പ്രതിസന്ധിയിലായി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കാസർകോട് കോട്ടിക്കുളത്ത് റെയിൽവേ ട്രാക്കിൽ കോൺക്രീറ്റ് സ്ലാബ്, അപകടമൊഴിവായത് തലനാരിഴക്ക് അട്ടിമറി തള്ളാതെ പൊലീസ്
തേക്കിന് ലഭിച്ചത് പൊന്നും വില.. കേട്ടാല്‍ രണ്ടു തേക്കുവച്ചാല്‍ മതിയായിരുന്നുവെന്ന് തോന്നിപ്പോവും, ലേലത്തിൽ പിടിച്ചത് ​ഗുജറാത്തി സ്ഥാപനം