മാങ്കുളത്ത് ചാരായ വാറ്റ്; 60 ലിറ്റർ കോട കണ്ടെത്തി, രണ്ട് പേര്‍ക്കെതിരെ കേസ്

By Web TeamFirst Published Jul 10, 2020, 1:54 PM IST
Highlights

മാങ്കുളം ഭാഗത്ത് വ്യാപകമായി ചാരായം വാറ്റ് നടക്കുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോട കണ്ടെത്തിയത്.

അടിമാലി: ഇടുക്കി മാങ്കുളം വിരിഞ്ഞപാറ കരയിൽ  നാർകോട്ടിക് എൻഫോഴ്സ്മെൻറ് സ്ക്വാഡ് നടത്തിയ റെയ്ഡിൽ ചാരായം വാറ്റുന്നതിന് പാകമായ 60 ലിറ്റർ  കോട കണ്ടെത്തി. മാങ്കുളം ഭാഗത്ത് വ്യാപകമായി ചാരായം വാറ്റ് നടക്കുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോട കണ്ടെത്തിയത്.

വിരിഞ്ഞപാറ കരയിൽ താമസക്കാരനായ നെടുങ്കല്ലേൽ രാജു ചാക്കോ താമസിക്കുന്ന വീടിന് സമീപത്തായി പ്ലാസ്റ്റിക്ക് കുടങ്ങളിൽ ചപ്പിട്ട് മൂടിയ നിലയിൽ സൂക്ഷിച്ചിരുന്ന 40 ലിറ്റർ കോടയും, പുഞ്ചാൽ റഫീഖ് ഫിലിപ്പ് താമസിക്കുന്ന വീടിന് സമീപം വാഴകൾക്കിടയിലായി പ്ലാസ്റ്റിക് ജാറിൽ ഒളിപ്പിച്ച നിലയിൽ 20 ലിറ്റർ കോടയുമാണ് കണ്ടെത്തിയത്. രാജുവിന്‍റെയും റഫീഖിന്‍റെയും പേരിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.

എക്സൈസ് ഇൻസ്പെക്ടർ വി പി അനൂപിൻറെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവൻറീവ് ഓഫീസർമാരായ രാജീവ് കെ എച്ച്, കെ വി സുകു, സിവിൽ എക്സൈസ് ഓഫീസർമാരായ മീരാൻ കെ എസ്, മാനുവൽ എൻ ജെ ,ശരത് എസ് പി എന്നിവരും പങ്കെടുത്തു.

click me!